‘കേരളം ജയിക്കും, UDF നയിക്കും’: ഭരണം നേടാൻ പ്രചാരണ മുദ്രാവാക്യവുമായി യുഡിഎഫ്

തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി സർക്കാരിനെതിരെ യുഡിഎഫ് പരസ്യം. കേരളം ജയിക്കും,യുഡിഎഫ് നയിക്കും എന്ന പ്രചാരണ മുദ്രാവാക്യവുമായി ദിനപത്രങ്ങളുടെ മുൻപേജുകളിൽ സർക്കാരിനെതിരായ ആരോപണങ്ങൾ നിരത്തിയാണ് യുഡിഎഫ് പരസ്യം. സ്വർണ്ണക്കൊള്ള, ആരോഗ്യമേഖലയിലെ തകർച്ച,വിലക്കയറ്റം, വന്യജീവി ആക്രമണം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പരസ്യം.

‘ഈ ദുർഭരണം അവസാനിക്കാൻ ഇനി 25 ദിവസം മാത്രം , കണക്ക് ചോദിക്കാൻ സമയമായി’ എന്നിവയും പരസ്യത്തിൽ പറയുന്നുണ്ട്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കളത്തിൽ കൂടുതൽ സജീവമാകാനാണ് യുഡിഎഫ് നീക്കം. അവസാനഘട്ട ചർച്ചകൾക്കായി നേതാക്കൾ ഇന്ന് വീണ്ടും ഡൽഹിയിൽ എത്തും. സിറ്റിംഗ് എംഎൽഎമാർ സംവരണ സീറ്റുകൾ ഒറ്റ പേരിൽ എത്തിയ മണ്ഡലങ്ങൾ എന്നിവയാകും ആദ്യഘട്ട പട്ടികയിൽ ഉണ്ടാവുക. ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാനുള്ള അവസാനശ്രമത്തിലാണ് കോൺഗ്രസ്.

UDF comes up with campaign slogan for assembly elections