”സംസ്ഥാനത്ത് യുഡിഎഫ് തരംഗം; ഒരു ഡസൻ മന്ത്രിമാർ തോൽക്കും”: വി.ഡി. സതീശൻ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ യുഡിഎഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2001-ൽ പോലും കാണാത്ത അത്ര വലിയ മുന്നേറ്റമാണ് ഇത്തവണ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംസ്ഥാന മന്ത്രിസഭയിലെ ഒരു ഡസനോളം മന്ത്രിമാർ ഇത്തവണ പരാജയപ്പെടുമെന്ന് സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ നുണകൾ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും, തൻ്റെ മണ്ഡലത്തിലെ ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 25 വർഷമായി തന്നെ വിജയിപ്പിക്കുന്ന മണ്ഡലത്തിൽ ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിക്കുന്ന ചരിത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് സമ്മർദ്ദം ചെലുത്തുന്നു എന്ന പ്രചാരണം വർഗീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സതീശൻ വ്യക്തമാക്കി. ഇത്തവണ ലീഗ് അധിക സീറ്റുകൾ ചോദിച്ചിട്ടില്ലെന്നും മറിച്ച് കോൺഗ്രസിന് മൂന്ന് സീറ്റുകൾ അധികം ലഭിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം പ്രവർത്തകർക്കെതിരെ ‘ശവംതീനികൾ’ എന്ന കടുത്ത പ്രയോഗവും അദ്ദേഹം നടത്തിയിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് മറച്ചുവെക്കാനാണ് വയനാട് പുനരധിവാസ വിഷയം കോൺഗ്രസിനെതിരെ ആയുധമാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

UDF wave in the state; a dozen ministers will lose the electon – V.D. Satheesan

More Stories from this section

family-dental
witywide