അതിശൈത്യത്തിൽ യുക്രെയ്നിലെ താപനില നിയന്ത്രണ സംവിധാനങ്ങളിൽ റഷ്യയുടെ വ്യാപക വ്യോമാക്രമണം; സ്ഥിതിഗതികൾ ചർച്ചചെയ്യാൻ തിങ്കളാഴ്ച യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും

വാഷിംഗ്ടൺ: യുക്രെയ്‌നിൽ റഷ്യ നടത്തിയ വ്യാപകമായ വ്യോമാക്രമണങ്ങളെ തുടർന്ന്, സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച അടിയന്തര യോഗം ചേരും. ന്യൂയോർക്ക് പ്രാദേശിക സമയം ഉച്ചയ്ക്ക് 3:00-നാണ് (ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ) യോഗം നിശ്ചയിച്ചിരിക്കുന്നത്. ഫ്രാൻസ്, ബ്രിട്ടൻ, ലാത്വിയ, ഡെന്മാർക്ക്, ഗ്രീസ്, ലൈബീരിയ എന്നീ രാജ്യങ്ങൾ യുക്രെയ്‌നിന്റെ അടിയന്തര യോഗം എന്ന ആവശ്യത്തെ പിന്തുണച്ചു. നിലവിൽ സുരക്ഷാ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് സൊമാലിയ ആണ്.

വെള്ളിയാഴ്ച യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ റഷ്യ നടത്തിയ കടുത്ത മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് അടിയന്തര യോഗത്തിലേക്ക് നയിച്ചത്. അതിശൈത്യത്തിനിടയിൽ നടന്ന ഈ ആക്രമണം നഗരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങളെയും വൈദ്യുതി വിതരണത്തെയും തകർത്തു. ജനജീവിതത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. യുദ്ധത്തിൽ രണ്ടാം തവണ മാത്രം ഉപയോഗിക്കുന്ന ‘ഒരേഷ്‌നിക്’ എന്ന പുതിയ ഹൈപ്പർസോണിക് മിസൈലാണ് റഷ്യ ഈ ആക്രമണത്തിൽ ഉപയോഗിച്ചതെന്നും ചില റിപ്പോർട്ടുകളുണ്ട്.

റഷ്യയുടെ നടപടികൾ യുദ്ധക്കുറ്റമാണെന്നും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്നും യുക്രെയ്ൻ അംബാസഡർ ആൻഡ്രി മെൽനിക് ആരോപിച്ചു.

UN Security Council to hold emergency meeting on Monday to discuss the situation in Ukraine

More Stories from this section

family-dental
witywide