സ്ഥാനാർത്ഥി പട്ടികയിൽ പാർട്ടിയിൽ പൊട്ടിത്തെറി നടക്കവേ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ കിട്ടാതെ മുസ്ലീം ലീഗ്. പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് ലീഗിന്റെ നീക്കം. ലീഗ് ജില്ലാ നേതൃത്വം സംവരണ മണ്ഡലത്തില്‍ പൊതുസ്വതന്ത്രരാകാന്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കരയിലേത്. ലീഗിൻ്റെ മണ്ഡലമായ കോങ്ങാട് ജയസാധ്യതയില്ലെന്ന് പറഞ്ഞാണ് ആ മണ്ഡലം തിരിച്ചുകൊടുത്തത്.
പകരം ലഭിച്ച ചേലക്കരയിലാണ് സ്ഥാനാര്‍ഥിയെ കിട്ടാതെ ലീഗ് നെട്ടോട്ടമോടുന്നത്. ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകാന്‍ അന്വേഷിക്കുന്നവരില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസുകാരാണ്. എന്നാൽ കൈപ്പത്തി ചിഹ്നം വിട്ട് കളിക്കാനില്ലെന്നാണ് പല പ്രമുഖ നേതാക്കളുടേയും നിലപാട്. എന്നാൽ, ഇത്തവണ കോണ്‍ഗ്രസുകാര്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കട്ടേ, ജയിച്ചാല്‍ പിന്നീട് ടീം വ്യവസ്ഥയില്‍ സീറ്റ് ലീഗിന് കൈമാറാമെന്ന നിബന്ധന കോണ്‍ഗ്രസ് ലീഗിന് മുന്നില്‍ വച്ചതായാണ് റിപ്പോർട്ട്.
Unable to find a candidate in Chelakkara, League approaches Congress leaders to become independent













