കേന്ദ്ര ബജറ്റ് 2026; ഒരു മണിക്കൂര്‍ 26 മിനുറ്റിൽ ബജറ്റ് അവതരണം പൂർത്തിയാക്കി ധനമന്ത്രി; നിരാശയോടെ കേരളം, എയിംസും അതിവേഗ റെയിലുമില്ല

മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു തുടങ്ങി. ഇതോടെ തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമ്മല സീതാരാമന് സ്വന്തമായി.

രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ചയെന്ന് നിര്‍മല സീതാരാമൻ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും ഏഴു ശതമാനം വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം വലിയ പങ്കുവഹിച്ചുവെന്നും രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ചയെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് നിര്‍മല സീതാരാമൻ പറഞ്ഞു. സാമ്പത്തിക വളർച്ചക്ക് ഊന്നൽ, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം എന്നീ മൂന്ന് നയങ്ങളാണ് ബജറ്റിന് ഉള്ളതെന്നും ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു.

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ധനമന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. കേരളത്തിന് അതിവേഗ റെയിൽ പാതയും എയിംസ് അടക്കവും ഇല്ലാതെയാണ് ബജറ്റ് പ്രഖ്യാപനം. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിന് ലഭിച്ചിട്ടില്ല.

പദ്ധതികൾ

*ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി

*ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി പ്രത്യേക ഇടനാഴി പദ്ധതി

*ഖനനം, സംസ്കരണം എന്നിവടയക്കം വര്‍ധിപ്പിക്കാൻ പദ്ധതി

*ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി

*കണ്ടെയ്നര്‍ നിര്‍മ്മാണത്തിന് 5 വര്‍ഷത്തേക്ക് 10000 കോടി

*ചെറുകിട വ്യവസായത്തിന് 10,000 കോടി

*നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണൽ ഹാര്‍ഡ്‍ലൂം ഹാന്‍ഡിക്രാഫ്റ്റ്

*സ്പോട്സ് ഉപകരണങ്ങളുടെയും നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി

*നാഷണൽ ഫൈബര്‍ പ്രൊജക്ട് ഉടൻ

*ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.

*അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാൻ ഇൻഫ്രാസ്‌ട്രക്ച്ചർ റിസ്‌ക് ഗ്യാരന്‍റി ഫണ്ട്എ

*എസ്എംഇ ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ 10000 കോടി വകയിരുത്തി

*പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും

*പ്രകൃതിദത്ത നൂല്‍ ഉത്പാദനം വര്‍ധിപ്പിക്കും

*മെഗാ ടെക്സറ്റൈല്‍ പാര്‍ക്ക് സ്ഥാപിക്കും

*ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി. അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍

*ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍

മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബംഗളുരു, ഹൈദരാബാദ് – ചൈന്നൈ, ചെന്നൈ – ബംഗളുരു, ഡല്‍ഹി- വാരണാസി, വാരണാസി – സിലിഗൂരി

*പൊതു മൂലധന ചെലവ് 11 ലക്ഷം കോടി രൂപയായി

*25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചുവെന്ന് ധാനകാര്യ മന്ത്രി

*അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രാവ‍‌ർത്തികമാക്കും

*എല്ലാ ജില്ലകളിലും നിർബന്ധമായും വനിത ഹോസ്റ്റൽ നിർമ്മിക്കും

*മെഡിക്കൽ ടൂറിസത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ ഹബ്ബുകൾ

*ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കും

*വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകള്‍ വര്‍ധിപ്പിക്കും

*അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയർ 2, ടയർ 3 നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും

*വിക്സിത് ഭാരതിനായുള്ള ബാങ്കിംഗ് സംബന്ധ കാര്യങ്ങൾക്ക് ഉന്നതതല സമിതി

*തീരദേശ ടൂറിസം പദ്ധതിയിൽ ഇടം നേടി കേരളം

*ആനിമേഷൻ, ഗെയിമിങ്, കോമിക് മേഖലകളുടെ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ 15,000 സ്കൂളുകളിലും 500 കോളജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ

*എഐ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നിക്ഷേപം. കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റിനായി പദ്ധതി.

*യോഗ, വെൽനെസ് സ്കീമുകൾക്കായി ഒന്നരലക്ഷം കെയർഗിവര്‍മാരെ പരിശീലിപ്പിക്കും

*ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി

*മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി

*മൂന്ന് പുതിയ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും

*ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും

*ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രൊഫഷണലുകളെ നിയോഗിക്കും

*മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങൾ. ഹിമാചൽ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കും

*പ്രേമഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും

*രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കും

*കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും

*മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ച്പദ്ധതി

*ഈ മേഖലയിൽ സ്ത്രീകൾക്ക് ഞാഴിലവസരം വർധിപ്പിക്കും

*നാളികേര ഉത്പാദന വർധനവിന് പദ്ധതി

*2030ഓടെ കശുവണ്ടി, കൊക്കോ പ്രീമിയം ഉത്പന്നങ്ങൾ

*വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കും

*നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കും

*10000 ഗൈഡുകളെ 20 ഐക്കോണിക് ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിയമിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്‍റുമായി ചേര്‍ന്ന് പരിശീലനം നല്‍കും

*ഉത്തരേന്ത്യയിൽ ദേശീയ മാനസികാരോഗ്യ കേന്ദ്രം

*വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യവസായിക ഇടനാഴി

*അരുണാചൽ, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ബുദ്ധ വിഹാരങ്ങളെ ബന്ധപ്പെടുത്തി ബുദ്ധ സർക്യൂട്ട്. പദ്ധതി തീർത്ഥാടക ടൂറിസം പ്രോത്സാഹിപ്പിക്കാൻ.

*കേര കർഷകർക്ക് പ്രോത്സാഹനംകേര കർ‌ഷകർക്കായി കോക്കനട്ട് പ്രോമോഷൻ സ്കീം

*50 ശതമാനം പദ്ധതി വിഹിതമെന്ന കേരളത്തിൻ്റെ ആവശ്യം തള്ളി.

*പുതിയ ഇൻകം ടാക്സ് നിയമം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

*വാഹനാപകട ഇൻഷുറൻസ് നഷ്ടപരിഹാരം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി

*ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം മാർച്ച് 31 വരെ നീട്ടി

*ആരോഗ്യ വിദ്യാഭ്യാസത്തിനുളള ടിസിഎസ് അഞ്ച് ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമാക്കും

*വിദേശ വിനോദയാത്ര പാക്കേജിന് റ്റിസിഎസ് കുറച്ചു

*കായിക മേഖലയെ മാറ്റിമറിക്കുക എന്ന ലക്ഷ്യത്തോടെ ഖേലോ ഇന്ത്യ മിഷന് തുടക്കം കുറിക്കും

*2026 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും

*ശാരീരിക വൈകല്യമുള്ളവര്‍ക്കായി ദിവ്യാംഗൻ കൗശൽ യോജന. കൂടുതൽ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കും

*ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും

*ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷി മാർട്ടുകൾ (സെൽഫ് ഹെൽപ് എന്‍റർപ്രണര്‍-SHE)

*തേങ്ങ കർഷകർക്ക് പ്രോത്സാഹനം: കോക്കനട്ട് പ്രോമോഷൻ സ്കീം. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകും

*പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം

*വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി​

*ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങൾക്ക് സഹായം

*വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാൻ ആധുനിക സൗകര്യങ്ങളടക്കമുള്ള സഹായം

*കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, മൾട്ടി ലിം​ഗ്വൽ അ​ഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക്

*കായിക മേഖലയെ മാറ്റിമറിക്കുക എന്ന ലക്ഷ്യത്തോടെ ഖേലോ ഇന്ത്യ മിഷന് തുടക്കം കുറിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

*ക്ലൗഡ് സേവനം നല്‍കുന്ന വിദേശ കമ്പനികള്‍ക്ക് 2047 വരെ നികുതി ഇളവ്

*ചന്ദന കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും

*17 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

*7 അപൂര്‍വ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും നികുതി ഇളവ്

*വനിതാ സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനായി സെൽഫ്-ഹെൽപ്പ് എന്റർപ്രണർ മാർട്ടുകൾ

*വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ

*വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും

*വിദേശയാത്രയുടെ നികുതി 5 ൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു (ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ)

*മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കി.

*സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്‍റായി നൽകും

*പുതിയ അക്കാദമിക് സെന്‍ററുകള്‍ സ്ഥാപിക്കും

*5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും

*വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും

*എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി

*വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറു മാസം വരെ സമയം

*ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും

*മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും

*ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ. ഡാറ്റ സെന്‍റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചത്

*ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും

*ലതർ ഉത്പന്നങ്ങൾക്കും ചെരുപ്പിനും വില കുറയും

Union Budget 2026-27; Finance Minister Nirmala Sitharaman begins presentation