താന്‍ ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. പീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാണ് താന്‍ ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഒരു തവണ എപ്സ്റ്റീന് മെയില്‍ അയച്ചിരുന്നുവെന്നും എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. മേക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം സൂചിപ്പിച്ചിരുന്നുവെന്നും എപ്സ്റ്റീനിന്റെ കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ കേന്ദ്രസര്‍ക്കാരിനെതിരെ ഇന്ത്യാ-അമേരിക്ക വ്യാപാര കരാറില്‍ രാഹുല്‍ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ മോദി സര്‍ക്കാര്‍ ട്രംപിന് വിറ്റെന്നും ലജ്ജാകരമെന്നും പറഞ്ഞ രാഹുൽ ഗാന്ധി അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട എപ്സ്റ്റീൻ രേഖകളിൽ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെയും അനില്‍ അംബാനിയുടെയും പേര് രേഖകളിലുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതോടെയാണ് എപ്സ്റ്റീനിന്റെ കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്ന സ്വീകരണവുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തുവന്നിരിക്കുന്നത്.
ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയില്‍ ഏഴു ദിവസത്തെ സഭ സ്തംഭനത്തിനുശേഷം സംസാരിക്കാന്‍ ലഭിച്ച അവസരം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. കരാര്‍ പൂര്‍ണമായ കീഴടങ്ങലാണെന്നും രാജ്യത്തിന്റെ ഭാവിയെ പണയപ്പെടുത്തിയെന്നും ഭാരത മാതാവിനെ വില്‍ക്കാന്‍ ലജ്ജയില്ലേ എന്നും രാഹുല്‍ ചോദിച്ചു. യുഎസിലെ കേസ് ലക്ഷ്യം വെച്ചിരിക്കുന്നത് അദാനിയെ അല്ല, പ്രധാനമന്ത്രിയെയെന്നും പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ താന്‍ ഭയം കാണുന്നു എന്നും പറഞ്ഞ രാഹുല്‍ എപ്സ്റ്റീന്‍ ഫയല്‍ വിവാദവും സഭയില്‍ ഉന്നയിക്കുകയായിരുന്നു.
Union Minister Hardeep Singh Puri clarifies on Epstein files controversy, says he met Epstein; sent him an email once









