കൊല്ലം: കേന്ദ്ര സർക്കാരിൻ്റെ വികസന കാര്യങ്ങൾക്ക് ഒപ്പം നില്‍ക്കുന്നതുകൊണ്ട് പ്രേമചന്ദ്രന്‍ എംപിയെ ‘അര സംഘി’ എന്നും ‘മുക്കാല്‍ സംഘി എന്നും’ വിളിക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി . രാഷ്ട്രീയപരമായി ശക്തമായ എതിര്‍പ്പുണ്ടെങ്കിലും രാജ്യത്തിന്റെ വികസന കാര്യത്തില്‍ സര്‍ക്കാരിനൊപ്പം ഒന്നിച്ചു നില്‍ക്കുന്ന എംപിമാരാണ് എന്‍ കെ പ്രേമചന്ദ്രനും ശശിതരൂരൂമെന്നും രാജ്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന അപൂർവ്വം രാഷ്ട്രീയക്കാരാണ് ഇരുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊല്ലം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ റെയില്‍വേ അടിസ്ഥാന വികസനത്തില്‍ ഒന്നാംസ്ഥാനത്ത് കൊല്ലമാണെന്നും സംസ്ഥാനത്തെ ആദ്യത്തെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സിസ്റ്റം പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
കേന്ദ്രത്തിൽ മുന്‍പ് പല സര്‍ക്കാരുകളും മന്ത്രിമാരും മാറിമാറി ഭരിച്ചിട്ടും മുന്‍പ് മുടങ്ങിപ്പോയ ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ നരേന്ദ്രമോദി വേണ്ടിവന്നുവെന്നും രാജ്യസഭാ എംപിയായിരുന്ന കാലത്ത് ഫ്ളെെ ഓവറുകൾക്കും അണ്ടർപാസുകൾക്കും വേണ്ടി താനും വാദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Union minister Suresh Gopi says Premachandran MP should not be called ‘half a Sanghi’ or ‘half a Sanghi’









