തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും യുഡിഎഫിൽ സീറ്റ് വിഭജനം നീളുന്നതിൽ ഘടകകക്ഷികള്‍ക്ക് അതൃപ്തി. ചർച്ചകൾ വേഗത്തിലാക്കാൻ ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ സമ്മര്‍ദം ശക്തമാക്കി. യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമാകാത്തത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടക്കം നീളുന്നതിന് കാരണമാവുകയാണ്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ഇന്നും നിര്‍ണായക ചര്‍ച്ച നടക്കും.
നാൽപതിനും അന്‍പതിനും ഇടയിൽ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. 36 സീറ്റുകളിൽ മാത്രമാണ് ഇതുവരെ ഒറ്റപേരിലേക്ക് എത്തിയത്. ബുധനാഴ്ചയോടെ പ്രഖ്യാപനം പൂർത്തിയാക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. സീറ്റ് ചര്‍ച്ചകള്‍ വേഗത്തിൽ പൂര്‍ത്തിയാക്കാനാണ് ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമടക്കമുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്.
ഇതിനിടെ ഇടഞ്ഞ് നിൽക്കുന്നകെ സുധാകരനുമായി ഹൈക്കമാൻഡ് നേതാക്കള്‍ നാളെയായിരിക്കും കൂടിക്കാഴ്ച നടത്തുക. ചർച്ച പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞപ്പോൾ രണ്ടു ദിവസം കൂടി എടുക്കുമെന്ന് പി.ജെ.ജോസഫ് തിരുത്തുകയായിരുന്നു. ഇതിനിടെ, പല മണ്ഡലങ്ങളിലും സീറ്റിന് വേണ്ടി പിടിവലി കൂടുന്നതും കോണ്‍ഗ്രസിന് വെല്ലുവിളിയായി മാറുകയാണ്.
United Democratic Front (UDF) in Kerala is facing internal pressure and dissatisfaction among its constituents due to prolonged delays in finalising seat-sharing for the upcoming assembly elections













