ദോഹയ്ക്ക് സമീപം എണ്ണക്കപ്പലിന് നേരെ അജ്ഞാത വസ്തു പതിച്ചു: ജീവനക്കാർ സുരക്ഷിതർ, ആശങ്കയൊഴിയാതെ ഗൾഫ് മേഖല

ദോഹ: ഖത്തർ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.

ദോഹയിൽ നിന്ന് ഏകദേശം 17 നോട്ടിക്കൽ മൈൽ വടക്ക് മാറിയാണ് സംഭവം നടന്നത്. കപ്പലിന്റെ ഇടത് ഭാഗത്ത് ജലനിരപ്പിന് മുകളിലായി അജ്ഞാത വസ്തു വന്നിടിക്കുകയും കപ്പലിന്റെ പുറംഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്നാണ് വിവരം.

കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പരിസ്ഥിതി ആഘാതങ്ങളോ എണ്ണച്ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം അറബിക്കടൽ, ഹോർമുസ് കടലിടുക്ക്, ഒമാൻ കടൽ എന്നിവിടങ്ങളിൽ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന 26-ാമത്തെ സംഭവമാണിതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ദുബായ് തീരത്ത് വെച്ച് കുവൈറ്റ് എണ്ണക്കപ്പലായ ‘അൽ സൽമി’ ഡ്രോൺ ആക്രമണത്തിന് ഇരയായിരുന്നു. ഇറാൻ നടത്തിയ ഈ ആക്രമണത്തിൽ കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും പിന്നീട് അത് നിയന്ത്രണവിധേയമാക്കി.

Unknown object hits oil tanker near Doha: Crew safe, Gulf region remains concerned

More Stories from this section

family-dental
witywide