ഉർവശിയുടെ സഹോദരൻ നടൻ കമൽ റോയ് അന്തരിച്ചു

ഉർവശി-കൽപന -കലാരഞ്ജനിമാരുടെ സഹോദരനായ നടൻ കമൽ റോയ് അന്തരിച്ചു. ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന നടനാണ് കമൽ റോയ്. മറ്റൊരു സഹോദരനായ നന്ദു(പ്രിൻസ്) നേരത്തെ വിട പറഞ്ഞിരുന്നു. കമലിന് ഭാര്യയും ഒരു മകനുമുണ്ട്.

യുവജനോത്സവം എന്ന ഹിറ്റ് ചിത്രത്തിൽ ‘ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ പുഞ്ചിരിച്ചു’ എന്ന ഗാനരംഗത്ത് അഭിനയിച്ചത് കമൽ റോയുടെ കരിയറിലെ ശ്രദ്ധേയ നിമിഷങ്ങളിൽ ഒന്നാണ്. കല്യാണ സൗഗന്ധികം സിനിമയിലെ വില്ലൻ വേഷമാണ് മറ്റൊരു പ്രധാന വേഷം.

സായൂജ്യം, കോളിളക്കം,മഞ്ഞ്, കിങ്ങിണി, കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ കിങ് മേക്കർ, ലീഡർ തുടങ്ങി നിരവധി ചിത്രങ്ങളിൽ കമൽ അഭിനയിച്ചിട്ടുണ്ട്. നടി വിനയ പ്രസാദ് നായികയായ ശാരദ എന്ന പരമ്പരയിൽ കമൽ അവതരിപ്പിച്ച സഹോദര കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Urvashi’s brother actor Kamal Roy passes away

More Stories from this section

family-dental
witywide