ഇറാനെതിരെ ഉടൻ അമേരിക്കൻ-ഇസ്രയേൽ സൈനിക നീക്കം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നു

ഇറാനെതിരെ സംയുക്ത സൈനിക നീക്കം നടത്താൻ അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ ആണവ കേന്ദ്രങ്ങളെയും പ്രധാന സൈനിക താവളങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് ഇരു രാജ്യങ്ങളും.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ചർച്ചകളിൽ സൈനിക നീക്കത്തിനുള്ള ധാരണയായതായാണ് സൂചന. ഇറാന്റെ ആണവായുധ മോഹങ്ങൾ മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അത് തടയാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്നും ഇസ്രായേൽ വാദിക്കുന്നു. നിലവിൽ മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ സൈനിക വിഭാഗങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

സൈനിക നീക്കത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ വലിയ രീതിയിലുള്ള യുദ്ധഭീതിയാണ് നിലനിൽക്കുന്നത്. ഇതിനിടെ, ഏതൊരു ആക്രമണത്തെയും ശക്തമായി നേരിടുമെന്നും തങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾ മേഖലയെ ഒരു വൻ യുദ്ധത്തിലേക്ക് നയിക്കുമെന്ന് റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

US and Israel Likely to Launch Military Operation Against Iran Soon, Reports Suggest

More Stories from this section

family-dental
witywide