പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക; മൊജ്തബ ഖമനേയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ

ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയിയെ കുറിച്ചും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) ഉയർന്ന ഉദ്യോഗസ്ഥരെ കുറിച്ചുമുള്ള വിവരങ്ങൾ നൽകുന്നവർക്ക് പത്ത് മില്ല്യൺ ഡോളർ (92.47 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റിൻ്റെ റിവാർഡ്‌സ്‌ ഫോർ ജസ്റ്റിസ് പ്രോഗ്രാം വഴിയാണ് അമേരിക്ക പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെയാണ് പാരിതോഷിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിച്ച് നടപ്പാക്കുകയും ചെയ്യുന്ന ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ‌ിന്റെ വിവിധ ഘടകങ്ങളെ നയിക്കുന്ന വ്യക്തികളാണിത്. ഇവരെ കുറിച്ചോ മറ്റ് ഐആർജിസി നേതാക്കളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഞങ്ങളെ അറിയിക്കണമെന്നും നിങ്ങൾക്ക് തക്കതായ പ്രതിഫലം ഞങ്ങൾ നൽകുമെന്നുമാണ് റിവാർഡ്‌സ് ഫോർ ജസ്റ്റിസിന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

എക്സിൽ പങ്കുവെച്ചിട്ടുള്ള പോസ്റ്റിൽ ഇറാനിന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി, പരമോന്നത നേതാവിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്‌ഗർ ഹെജാസി, ഇറാനിയൻ സുരക്ഷാ മേധാവി അലി ലാരിജാനി എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ചിത്രങ്ങൾ ലഭ്യമായിട്ടില്ലാത്ത ചില നേതാക്കളുടെ പേരുകളും വിവരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

US State Department offers $10M for intelligence on Mojtaba Khamenei and IRGC officials.

More Stories from this section

family-dental
witywide