കാരക്കാസ്: വെനസ്വേലയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് മഡൂറോ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. വെനസ്വേലയുടെ എണ്ണയും ധാതുക്കളും പിടിച്ചെടുക്കാനുളള യുഎസ് ശ്രമമാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ ആരോപിച്ചു. ‘അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ തുടരുന്നതിനിടെയാണ് സ്‌ഫോടനം.
ഇന്ന് പുലര്‍ച്ചെയാണ് തലസ്ഥാനമായ കാരക്കാസില്‍ സ്‌ഫോടനമുണ്ടായത്. വിമാനങ്ങള്‍ താഴ്ന്ന് പറക്കുന്ന ശബ്ദങ്ങള്‍ കേട്ടെന്നും റിപ്പോര്‍ട്ടുണ്ട്. നഗരത്തില്‍ വൈദ്യുത തടസം നേരിടുന്നതായും കാരക്കാസിന് പുറമെ മിറാൻഡ, അറാഹുവ, ലാഗുവൈറെ തുടങ്ങിയിടങ്ങളിലം ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ടുകളുണ്ട്. വെനസ്വേലയുടെ പ്രധാന സൈനിക താവളത്തിനടുത്തുള്ള നഗരത്തിലും സ്ഫോടനം നടന്നതായാണ് വിവരം. അതേ സമയം, സ്ഫോടനത്തെക്കുറിച്ച് യുഎസ് അധികൃതർ പ്രതികരിച്ചിട്ടില്ല.
US attack; A national emergency has been declared in Venezuela










