അടിവേരുകളെ ലക്ഷ്യമിട്ട് അമേരിക്ക; ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ഭീഷണികൾ അവസാനിപ്പിച്ചു, ഇറാൻ്റെ ഭൂഗർഭ ആയുധ കേന്ദ്രം തകർത്ത് യു.എസ് സൈന്യം

അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ്റെ തിരിച്ചടി തുടരവേ ഹോർമുസ് കടലിടുക്കിൽ ഭീഷണിയുയർത്താനുള്ള ഇറാന്റെ സൈനികശേഷി നശിപ്പിച്ചുവെന്ന് യു.എസ്. സൈന്യം. ഇറാൻ അവരുടെ ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭത്തിൽ സ്ഥിതിചെയ്യുന്ന സംഭരണശാലകളെല്ലാം ബോംബിട്ട് തകർത്തുവെന്നും ഇതോടെ ഹോർമുസ് കടലിടുക്കിൽ ഭീഷണിയുയർത്താനുള്ള ഇറാന്റെ സൈനികശേഷി നശിപ്പിക്കാൻ സാധ്യച്ചുവെന്നും അമേരിക്കൻ സൈന്യത്തിലെ സെൻട്രൽ കമാൻഡ് പറഞ്ഞു.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കുന്നത് നിർത്തണമെന്നും കടലിലുടക്ക് തുറക്കണമെന്നും ഇറാനോടാവശ്യപ്പെട്ടുകൊണ്ട് 22 രാജ്യങ്ങൾ സംയുക്തപ്രസ്‌താവനയിറക്കി. യു.എ.ഇ., ബഹ്റൈൻ, ബ്രിട്ടൻ, ജർമനി, ജപ്പാൻ, ഫ്രാൻസ്, ദക്ഷിണകൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പ്രസ്‌താവനയിൽ ഒപ്പിട്ടുണ്ട്. അതിനിടെ, ഹോർമുസിലൂടെ ജപ്പാൻ കപ്പലുകളെ കടത്തിവിടുമെന്ന് ഇറാൻ അറിയിച്ചു. കൂടാതെ, ദുബായിലെ ഇറാനുമായി ബന്ധമുള്ള ആശുപത്രി പൂട്ടാൻ യു.എ.ഇ. ഉത്തരവിട്ടെന്നും എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു.

US Central Command confirms destruction of Iranian underground cruise missile storage.

More Stories from this section

family-dental
witywide