യുഎസ് കോടതിയുടെ വിലക്ക്; ട്രംപിന്റെ തീരുവകൾ നാളെമുതൽ ഇല്ല

വാഷിങ്ടൺ: യുഎസ് സുപ്രീം കോടതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി നികുതികൾ നിയമവിരുദ്ധമാണെന്ന് വിധിച്ചതിനെത്തുടർന്ന് അവ പിരിക്കുന്നത് നിർത്തലാക്കാൻ തീരുമാനം. ചൊവ്വാഴ്‌ച പുലർച്ചെ പ്രാദേശിക സമയം 12:01 മുതൽ ഈ നികുതിപിരിക്കൽ നിർത്തലാക്കുമെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഔദ്യോഗികമായി അറിയിച്ചു. ട്രംപിന് 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് ഉപയോഗിച്ച് നികുതി ചുമത്താൻ നിയമപരമായ അധികാരമില്ലെന്ന വിധിയെത്തുടർന്നാണ് ഈ നടപടി.

യുഎസ് കോടതിയുടെ ഈ വിധി അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. റദ്ദാക്കപ്പെട്ട ഈ നികുതികളിലൂടെ പ്രതിദിനം അഞ്ചുകോടി ഡോളറിലധികം വരുമാനമാണ് ലഭിച്ചിരുന്നത്. ഏകദേശം 17,500 കോടി ഡോളറിലധികം നികുതി വരുമാനം ഇറക്കുമതിക്കാർക്ക് തിരികെ നൽകേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ കണക്കാക്കുന്നത്. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌വാൻ തുടങ്ങിയ പ്രമുഖ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെയും ആഗോള ഉൽപ്പാദന വിതരണ ശൃംഖലയെയും ഈ വിധി നേരിട്ട് ബാധിക്കും.

അതേസമയം, വിധിയുടെ പിന്നാലെ 15 ശതമാനം പുതിയ ആഗോള ഇറക്കുമതി നികുതി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആദ്യം 10 ശതമാനമായി നിശ്ചയിച്ച ഈ പുതിയ നികുതി പിന്നീട് അപ്രതീക്ഷിതമായി 15 ശതമാനമായി ഉയർത്തുകയായിരുന്നു. യുഎസ് വ്യാപാര നിയമത്തിലെ ഇതുവരെ പരീക്ഷിക്കപ്പെടാത്ത ‘സെക്ഷൻ 122’ എന്ന വകുപ്പ് ഉപയോഗിച്ചാണ് പുതിയ നികുതി നടപ്പിലാക്കുന്നത്. ഈ വകുപ്പ് പ്രകാരം ചുമത്തുന്ന നികുതി 150 ദിവസത്തിലധികം തുടരണമെങ്കിൽ യുഎസ് കോൺഗ്രസിൻ്റെ അനുമതി നിർബന്ധമാണ്. ഈ നികുതി പിരിക്കുമോയെന്ന കാര്യം കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വ്യക്തമാക്കിയിട്ടില്ല.

US court bans Trump’s tariffs from tomorrow

More Stories from this section

family-dental
witywide