
അമേരിക്കയുടേത് വന്യമൃഗ നീതിയാണെന്നും തങ്ങളുടെ കൈവശം ആയുധങ്ങളുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴും അമേരിക്ക സാമ്രാജ്യത്വ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും പിണറായി ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള അമേരിക്കൻ നീക്കങ്ങൾക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു
ഇസ്രായേൽ ആക്രമണത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നെതന്യാഹുവിനെ കെട്ടിപ്പിടിച്ചത് വെറുമൊരു സ്നേഹപ്രകടണനമല്ലെന്നും, അത് ഇന്ത്യ ഇസ്രായേലിനൊപ്പമാണ് എന്ന തെറ്റായ സന്ദേശമാണ് നൽകിയതെന്നും പിണറായി വിമർശിച്ചു. ഈ നീക്കം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ ആത്മാഭിമാനം പണയം വെക്കരുതെന്നും സാമ്രാജ്യത്വ അക്രമങ്ങളെ തള്ളിപ്പറയാൻ ഇന്ത്യ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“US Following Law of the Jungle”: Criticism Mounts Over PM’s Support for Israel and US Military Actions













