അമേരിക്ക–ഇറാൻ യുദ്ധം: ഇറാൻ ആക്രമണത്തിൽ സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ യുഎസ് വ്യോമസേനയുടെ അഞ്ച് ഇന്ധനവിമാനങ്ങൾ ആക്രമിക്കപ്പെട്ടു

അമേരിക്ക–ഇറാൻ സംഘർഷം ശക്തമാകുന്നതിനിടെ ഇറാന്റെ മിസൈൽ ആക്രമണത്തിൽ സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് കേന്ദ്രത്തിൽ പാർക്ക് ചെയ്തിരുന്ന അമേരിക്കൻ വ്യോമസേനയുടെ അഞ്ച് ഇന്ധനവിമാനങ്ങൾ ആക്രമിക്കപെട്ടുവെന്ന് റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇറാൻ അടുത്തിടെ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഈ വിമാനങ്ങൾ നിലത്ത് നിൽക്കുന്നതിനിടെ തകർന്നത്. വിമാനങ്ങൾ പൂര്‍ണമായും നശിച്ചിട്ടില്ലെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോൾ അവ പുനരുദ്ധാരണം നടത്തുകയാണെന്നും റിപ്പോർട്ട് പറയുന്നു.

അതേ സമയം, ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ചില പ്രദേശങ്ങളിൽ അധികൃതർ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. സാക്ഷികളെ ഉദ്ധരിച്ച് AFP റിപ്പോർട്ട് ചെയ്തത് പ്രകാരം, സർക്കാർ ഓഫീസുകളും ഗൂഗിളിന്റെ ഓഫിസും സ്ഥിതി ചെയ്യുന്ന മ്ഷെയ്രെബ് (Msheireb) ജില്ലയുടെ ചില ഭാഗങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

അതുപോലെ തന്നെ, നിരവധി അമേരിക്കൻ സർവകലാശാലകളുടെ ബ്രാഞ്ച് ക്യാമ്പസുകൾ ഉള്ള എജുക്കേഷൻ സിറ്റി പ്രദേശത്തെയും ചില ഭാഗങ്ങളിൽ നിന്ന് ആളുകളെ മാറ്റിയതായി മറ്റാളുകൾ പറഞ്ഞു. ഇതിനിടെ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, “താൽക്കാലിക മുൻകരുതൽ നടപടിയായി ചില നിർദ്ദിഷ്ട പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്” എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

US-Iran war: Five US Air Force refueling planes damaged at Prince Sultan Airbase in Saudi Arabia due to Iranian attack

More Stories from this section

family-dental
witywide