യുഎസ്-ഇസ്രായേൽ – ഇറാൻ സംഘർഷം: സമാധാനത്തിനും ചർച്ചയ്ക്കും ആഹ്വാനം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി : ലോക രാജ്യങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന ഇറാൻ-യുഎസ് സംഘർഷത്തിനിടയിൽ സമാധാനത്തിനും ചർച്ചയ്ക്കും ആഹ്വാനം ചെയ്ത് ഇന്ത്യ. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഗോള സംഘർഷങ്ങളിൽ ഇന്ത്യയുടെ നിലപാട് എന്നും സമാധാനത്തിലും നയതന്ത്രത്തിലും അധിഷ്ഠിതമാണെന്ന് തിങ്കളാഴ്ച ആവർത്തിച്ചു.

പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങൾ ഗൗരവതരമായ വിഷയമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു.”ലോകത്ത് നിലനിൽക്കുന്ന നിരവധി സംഘർഷങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. സമാധാനവും സ്ഥിരതയും നിലനിർത്താൻ ഞങ്ങൾ എപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ജനാധിപത്യ രാജ്യങ്ങൾ ഒന്നിച്ച് നിൽക്കുമ്പോൾ സമാധാനത്തിനായുള്ള ശബ്ദം കൂടുതൽ ശക്തമാകും,” പ്രധാനമന്ത്രി പറഞ്ഞു.

മേഖലയിലെ അശാന്തിക്കിടയിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ന്യൂഡൽഹി പ്രാദേശിക പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. “മേഖലയിലെ എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നത് തുടരും,” സംഘർഷം ലഘൂകരിക്കുന്നതിനും പ്രവാസികളുടെ ക്ഷേമത്തിനും ഇന്ത്യ നൽകുന്ന മുൻഗണന അടിവരയിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.

US-Israel-Iran conflict: India calls for peace and dialogue

More Stories from this section

family-dental
witywide