യുഎസ്-ഇസ്രായേൽ ആക്രമണം: ഇറാൻ്റെ ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു, മിഡിൽ ഈസ്റ്റിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണം

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ്റെ കരുത്തനായ ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (IRGC) ഇൻ്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ മജിദ് ഖാദെമിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം നടന്നതെന്ന് റെവല്യൂഷണറി ഗാർഡ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

“അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ നടത്തിയ ക്രൂരമായ ഭീകരാക്രമണത്തിൽ ഐആർജിസി ഇൻ്റലിജൻസ് ഓർഗനൈസേഷൻ്റെ തലവൻ മേജർ ജനറൽ മജിദ് ഖാദെമി രക്തസാക്ഷിത്വം വരിച്ചു,” എന്ന് ഗാർഡ്‌സ് തങ്ങളുടെ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു. ഇറാൻ്റെ സുരക്ഷാ-പ്രതിരോധ മേഖലകളിൽ നിർണ്ണായക സ്വാധീനമുള്ള ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

ഏകദേശം അഞ്ച് പതിറ്റാണ്ടോളം ഇറാന്റെ ഇൻ്റലിജൻസ്, സുരക്ഷാ മേഖലകളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2022 മുതൽ IRGC-യുടെ ഇൻ്റലിജൻസ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ്റെ തലവനായിരുന്ന അദ്ദേഹം, 2025 ജൂണിലാണ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ മൊത്തത്തിലുള്ള ചുമതലയേറ്റെടുത്തത്.

മേഖലയിൽ ഇറാനും ഇസ്രായേൽ-അമേരിക്ക സഖ്യവും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായി തുടരുന്ന സാഹചര്യത്തിലാണ് അതീവ സുരക്ഷയുള്ള ഇൻ്റലിജൻസ് മേധാവിക്കു നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

US-Israeli attack: Iran’s intelligence chief killed

More Stories from this section

family-dental
witywide