ഇറാന് എതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങൾ പൂർണ പരാജയം, ‘പ്ലാൻ എ’ പാളി’, അവരുമായി ചർച്ചയ്ക്കില്ല: നിലപാട് കടുപ്പിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്‌ചി

ടെഹ്റാൻ: ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങൾ പൂർണ്ണ പരാജയമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി. ശത്രുരാജ്യങ്ങളുടെ തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.

“അവരുടെ ‘പ്ലാൻ എ’ പരാജയപ്പെട്ടു, തുടർന്ന് പരീക്ഷിച്ച മറ്റു പദ്ധതികൾക്കും ഇതേ തിരിച്ചടിയാണ് നേരിട്ടത്,” അരാഗ്‌ചി പറഞ്ഞു. യുഎസിനും ഇസ്രായേലിനും യുദ്ധത്തിൽ വ്യക്തമായ ലക്ഷ്യങ്ങളില്ല. കൃത്യമായ പദ്ധതിയോ ലക്ഷ്യമോ ഇല്ലാത്തതിനാലാണ് അവർ ജനവാസ മേഖലകൾക്ക് നേരെ വിവേചനരഹിതമായ ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാൻ്റെ ഊർജ്ജ മേഖലകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങി പത്തുദിവസം പിന്നിടുമ്പോഴും യുക്തിസഹമായ ഒരു ലക്ഷ്യം പോലും കൈവരിക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും ഇസ്രായേലും അമേരിക്കയും ഇപ്പോൾ ലക്ഷ്യമില്ലാത്ത അവസ്ഥയിലാണെന്നും അരാഗ്‌ചി കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ തവണത്തെ ആണവ ചർച്ചകളിലുണ്ടായ “വളരെ കയ്പേറിയ അനുഭവത്തിന്” ശേഷം അമേരിക്കയുമായി സംസാരിക്കുന്നതോ ചർച്ചകൾ നടത്തുന്നതോ ഇനി തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു.

“ഞങ്ങളെ ആക്രമിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും, ഇറാന്റെ ആണവ പ്രശ്നം സമാധാനപരമായി പരിഹരിക്കാനും ചർച്ചകളിലൂടെ ഒരു പോംവഴി കണ്ടെത്താനുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ ഞങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നിട്ടും അവർ ഞങ്ങളെ ആക്രമിക്കാൻ തന്നെ തീരുമാനിച്ചു,” അരാഗ്‌ചി പറഞ്ഞു “അമേരിക്കക്കാരുമായി വീണ്ടും സംസാരിക്കുക എന്നത് ഇനി ചർച്ചാവിഷയമാകുമെന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

US-Israeli moves against Iran a complete failure, ‘their Plan A’ failed’: Iranian Foreign Minister Araghchi

More Stories from this section

family-dental
witywide