നിർണായക ദൗത്യവുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി, തിങ്കളാഴ്ച മാർക്കോ റൂബിയോ ഇസ്രായേലിലെത്തും; ഇറാൻ വിഷയം പ്രധാന അജണ്ട

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ ഇസ്രായേൽ സന്ദർശിക്കും. തിങ്കളാഴ്ച ടെൽ അവീവിലെത്തുന്ന അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. മേഖലയിൽ ഇറാനുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും പ്രതിരോധ നീക്കങ്ങളുമാണ് ഈ സന്ദർശനത്തിലെ പ്രധാന അജണ്ടയെന്നാണ് വിവരം.

ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ മാർച്ചിൽ പുനരാരംഭിക്കാനിരിക്കെ, റൂബിയോയുടെ ഇസ്രായേൽ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇറാന്റെ ആണവ പദ്ധതികളും മിസൈൽ പരീക്ഷണങ്ങളും ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യും. ഇസ്രായേലിന്റെ സുരക്ഷാ കാര്യങ്ങളിൽ അമേരിക്കയുടെ ഉറച്ച പിന്തുണ ആവർത്തിക്കുന്നതിനൊപ്പം ഗാസ വിഷയവും ചർച്ചകളിൽ ഇടംപിടിച്ചേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെയാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും അവിടെ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിൽ വലിയ തന്ത്രപ്രധാനമായ മാറ്റങ്ങൾ സംഭവിക്കുന്നതിനിടെയുള്ള ഈ സന്ദർശനം ഇറാൻ-അമേരിക്ക ചർച്ചകളുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

More Stories from this section

family-dental
witywide