
ഇറാനെതിരെ പ്രത്യാക്രമണം കടുപ്പിച്ച് അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ മിസൈൽ ശേഖരവും പടക്കപ്പലുകളും തകർത്തതായി അവകാശവാദം. ലോകത്തിലെ ഏറ്റവും മാരകമായ ബി 2 സ്പിരിറ്റ് ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക ഇറാനിലെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടത്. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാന്റെ ബാലസ്റ്റിക് മിസൈൽ സംഭരണശാലകളും വിക്ഷേപണ കേന്ദ്രങ്ങളും തകർത്തതോടെ അവരുടെ പ്രത്യാക്രമണ ശേഷി ഗണ്യമായി കുറഞ്ഞതായാണ് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട ദൃശ്യങ്ങളിൽ ഇറാന്റെ തന്ത്രപ്രധാനമായ ആയുധപ്പുരകൾ തകരുന്നതായി കാണാം. ഇറാന്റെ സൈനിക ഭരണ നേതൃത്വത്തിനെതിരെയുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ ആക്രമണമെന്നും വരും മണിക്കൂറുകളിൽ കൂടുതൽ സൈനിക നടപടികൾ ഉണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് സൂചിപ്പിച്ചു. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഈ നീക്കം ഏറെ നിർണ്ണായകമാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം എന്തായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.
US Strikes Iran with B-2 Bombers; Claims Missile Stockpiles and 9 Warships Destroyed













