‘യുഎസ് വ്യാപാര കരാറിൽ നമ്മുടെ കാർഷിക താൽപ്പര്യങ്ങൾ ആക്രമണാത്മകമായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു’: വെളിപ്പെടുത്തലുമായി പീയൂഷ് ഗോയൽ

ന്യൂഡൽഹി: ക്ഷീര, കൃഷി തുടങ്ങിയ സെൻസിറ്റീവ് മേഖലകളെ സംരക്ഷിച്ചുകൊണ്ട് തന്നെ, യുഎസ് വ്യാപാര കരാറിൽ കാർഷിക മേഖലയുടെ താൽപ്പര്യങ്ങൾക്കായി സർക്കാർ ആക്രമണാത്മകമായി വാദിച്ചുവെന്ന് വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. ഈ കരാറിലൂടെ ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ സീറോ താരിഫ് (നികുതി ഇളവ്) പ്രവേശനം ലഭിക്കും. കൂടാതെ, പരസ്പര നികുതി 18 ശതമാനമായി കുറച്ചതോടെ സമുദ്രോൽപ്പന്ന കയറ്റുമതിക്കാർക്ക് അന്താരാഷ്ട്ര വിപണിയിൽ മികച്ച രീതിയിൽ മത്സരിക്കാനും സാധിക്കും. യുഎസ് കരാർ ഇന്ത്യൻ കയറ്റുമതിക്കാരെ എങ്ങനെ സഹായിക്കുമെന്നും ഉഭയകക്ഷി വ്യാപാരം എങ്ങനെ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

“ഏകദേശം 30 ബില്യൺ ഡോളറിൻ്റെ ഇറക്കുമതിയാണ് നമുക്കുള്ളത്. പ്രധാനപ്പെട്ട കാര്യം, കാർഷിക-മത്സ്യ ഉൽപ്പന്നങ്ങളിൽ നിന്നായി നമുക്ക് 55 ബില്യൺ ഡോളറിൻ്റെ കയറ്റുമതിയുണ്ട് എന്നതാണ്. അതിനാൽ സെൻസിറ്റീവ് മേഖലകളെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള താൽപ്പര്യങ്ങൾക്കും (Offensive Interest) നമ്മൾ മുൻഗണന നൽകി,” അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എഥനോൾ ഉൽപ്പാദനത്തിന്റെ ഉപോൽപ്പന്നമായ ഡി.ഡി.ജി.എസ് (DDGS) മൃഗതീറ്റയായി ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്താണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ 500 ലക്ഷം ടൺ ആഭ്യന്തര മൃഗതീറ്റ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ യുഎസിന് നൽകിയിട്ടുള്ള ക്വാട്ട വെറും അഞ്ച് ലക്ഷം ടൺ മാത്രമാണ്. കൃഷിഭൂമി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, വർദ്ധിച്ചുവരുന്ന കന്നുകാലി സമ്പത്തിന് ആവശ്യമായ തീറ്റയ്ക്കായി വ്യവസായ മേഖലയിൽ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വ്യാപാര കരാറിനെ ആശ്വാസമായോ അതോ വലിയൊരു നേട്ടമായോ ആണോ കാണുന്നത് എന്ന ചോദ്യത്തിന് ഇത് ദീർഘകാലമായി ചർച്ചയിലായിരുന്നുവെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ കൂടുതൽ അടുക്കുന്നത് സംതൃപ്തി നൽകുന്ന കാര്യമാണെന്നും അദ്ദേഹം മറുപടി പറഞ്ഞു. ”അമേരിക്ക 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാണ്. ഇന്ത്യ 4 ട്രില്യൺ ഡോളറിൽ നിന്ന് 2047-ഓടെ 30-35 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ഈ അവസരം മുതലെടുക്കാൻ നമുക്ക് മികച്ച വിപണികളും നിക്ഷേപങ്ങളും സാങ്കേതികവിദ്യയും ആവശ്യമാണ്. എട്ട് ദിവസത്തിനുള്ളിൽ ഇയു, യുഎസ് വ്യാപാര കരാറുകൾ പൂർത്തിയാക്കാൻ കഴിഞ്ഞത് ആത്മവിശ്വാസമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു”- ഗോയൽ അഭിപ്രായപ്പെട്ടു.

ഒരു വർഷത്തോളമായി നടന്ന ഈ ചർച്ചകളിലെ വഴിത്തിരിവ് എന്തായിരുന്നുവെന്ന ചോദ്യത്തിന് ”വ്യാപാര ചർച്ചകൾ ഭാവിയെ മുന്നിൽ കണ്ടുള്ളതാണെന്നും ഇരുവിഭാഗത്തിനും ഗുണകരമാകുന്ന (Win-win) ഒരു ബാലൻസ് കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ട്രംപും കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ ഫോൺ കോളിലൂടെയാണ് നമ്മുടെ മറ്റ് എതിരാളികൾക്ക് ലഭിക്കുന്നതിനേക്കാൾ മികച്ച നികുതി നിരക്കുകൾ ഇന്ത്യക്ക് ഉറപ്പാക്കിക്കൊണ്ട് ചർച്ചകൾ അവസാനിച്ചത്”- എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

പീറ്റർ നവാരോയെപ്പോലെയുള്ള യുഎസ് പ്രതിനിധികൾ ചർച്ചകളിൽ വളരെ രൂക്ഷമായി സംസാരിച്ചിരുന്നു. എന്നാൽ ഇന്ത്യ മൗനം പാലിച്ചു. ഇത് ബോധപൂർവമായിരുന്നോ എന്ന കാര്യത്തിലും മന്ത്രി വ്യക്തത വരുത്തി. ”ചർച്ചകളിൽ ഉടനീളം ഇരുപക്ഷവും തമ്മിൽ യാതൊരുവിധ വിദ്വേഷവും ഉണ്ടായിരുന്നില്ല. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ട്, അത് മനസ്സിലാക്കുക എന്നതാണ് പ്രധാനം. ചർച്ചകളിലുടനീളം നല്ലൊരു അന്തരീക്ഷം നിലനിർത്താൻ ഇന്ത്യക്ക് സാധിച്ചു.
ചോദ്യം: ചർച്ചകൾ പരാജയപ്പെടുമെന്ന രീതിയിലുള്ള വാർത്തകൾ വന്നപ്പോഴും പുരോഗതി ഉണ്ടായിരുന്നുവോ”- അദ്ദേഹം പ്രതികരിച്ചു.

വാർത്താതലക്കെട്ടുകളെ മാത്രം വിശ്വസിക്കരുതെന്നും. വ്യാപാര ചർച്ചകൾ ദീർഘനേരം നീണ്ടുനിൽക്കുന്നതാണെന്നും അതിൽ ക്ഷമ അനിവാര്യമാണെന്നും ഗോയൽ ചൂണ്ടിക്കാട്ടി. കാര്യങ്ങൾ ഒരിക്കലും തിരക്കിട്ട് ചെയ്യാൻ കഴിയില്ലെന്നും. അതുകൊണ്ടാണ് വ്യാപാര ചർച്ചകൾക്ക് ഒരു ഡെഡ്‌ലൈൻ വെക്കരുത് എന്ന് ഞാൻ പറയുന്നതെന്നും അങ്ങനെ ചെയ്താൽ തെറ്റുകൾ സംഭവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘US tried to aggressively advance our agricultural interests in trade deal’: Piyush Goyal reveals

More Stories from this section

family-dental
witywide