‘ഡീൽ’ ആരോപണത്തിൽ എഎ റഹീമിനെതിരെ വിഎസ് ശിവകുമാർ പരാതി നൽകി; 2 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്നും മുന്നറിയിപ്പ്

ബിജെപി ‘ഡീൽ’ ആരോപണം തനിക്കെതിരെ ഉന്നയിച്ച എ.എ. റഹീമിനെതിരെ അരുവിക്കരയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ ചീഫ് ഇലക്ഷൻ കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകി. റഹീമിനെതിരെ 2 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്നും ശിവകുമാർ വ്യക്തമാക്കി. അരുവിക്കരയിലും തിരുവനന്തപുരത്തും സി.പി.എമ്മിന് പരാജയഭീതിയാണെന്നും അതുകൊണ്ടാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് റഹീം നടത്തിയതെന്നും ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. റഹീം വർഗ്ഗീയ ദുർവികാരങ്ങൾ ഇളക്കിവിടാൻ ശ്രമിക്കുകയാണെന്നും യു.ഡി.എഫിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോൺഗ്രസ് തീരുമാനം.

V.S. Sivakumar files complaint against A.A. Rahim over ‘deal’ allegations; warns of ₹2 crore defamation suit

More Stories from this section

family-dental
witywide