‘അതീവ ദുഃഖം’, വാൽപ്പാറ ദുരന്തത്തിലെ കണ്ണീരൊപ്പാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ, അനുശോചിച്ചു; കേരളത്തിന് തീരാനൊമ്പരം

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ മലപ്പുറം സ്വദേശികളായ ഒൻപത് പേർ മരിക്കാനിടയായ വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. കോയമ്പത്തൂരിനടുത്തുണ്ടായ ദാരുണമായ അപകടത്തെക്കുറിച്ച് കേട്ടപ്പോൾ അതീവ ദുഃഖം തോന്നിയെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകരും കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘത്തിന്റെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വാൽപ്പാറയിലെ ദുരന്തം അതീവ വേദനാജനകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊള്ളാച്ചി, കോയമ്പത്തൂർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് നേതാക്കൾ ആശംസിച്ചു. കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ അപകടത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Valparai Tragedy: PM Modi, CM Pinarayi Vijayan and Oppn Leader V D Satheesan express grief over loss of lives

Also Read

More Stories from this section

family-dental
witywide