സർക്കാർ പരിപാടികളിലും, വിദ്യാലയങ്ങളിലും ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് തൊട്ടുപിന്നാലെ ‘വന്ദേ മാതരം’ ആലപിക്കണം, പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി : ദേശീയ ഗാനമായ ‘ജനഗണമന’യ്‌ക്കൊപ്പം ദേശീയ ഗീതമായ ‘വന്ദേ മാതര’ത്തിനും തുല്യ പദവി നൽകുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ബുധനാഴ്ച പുറത്തിറങ്ങിയ ഈ ഉത്തരവ് പ്രകാരം ഔദ്യോഗിക പരിപാടികളിലും വിദ്യാലയങ്ങളിലും ഇനി മുതൽ പ്രത്യേക പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട്. സർക്കാർ പരിപാടികളിലും, വിദ്യാലയങ്ങളിലും ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് തൊട്ടുപിന്നാലെ ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കണം.

പുതിയ നിർദേശപ്രകാരം, വന്ദേമാതരത്തിൻ്റെ ആറ് ഖണ്ഡികകൾ ഉൾപ്പെട്ട മൂന്ന് മിനിറ്റും പത്ത് സെക്കൻ്റും ദൈർഘ്യമുള്ള പതിപ്പാണ് ഇനി മുതൽ ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കേണ്ടത്. ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്ന സമയത്ത് എല്ലാവരും ബഹുമാനപുരസ്സരം എഴുന്നേറ്റു നില്‍ക്കണമെന്നും നിർദ്ദേശമുണ്ട്. ഇനിമുതൽ ദേശീയ പതാക ഉയർത്തുമ്പോഴും രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും സാന്നിധ്യമുള്ള ഔദ്യോഗിക ചടങ്ങുകളിലും അവരുടെ പ്രസംഗങ്ങൾക്ക് മുൻപും ശേഷവും ഈ ഗീതം ആലപിക്കണമെന്ന് ജനുവരി 28-ന് പുറപ്പെടുവിച്ച 10 പേജുള്ള ഉത്തരവിൽ വ്യക്തമാക്കുന്നു.

ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് വ്യക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും നിലവിലുണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന് അത്തരത്തിലുള്ള ഔദ്യോഗിക നിബന്ധനകൾ ഉണ്ടായിരുന്നില്ല.

‘Vande Mataram’ should be sung immediately after the national anthem ‘Jana Gana Mana’ at government functions and schools, the Centre has issued new guidelines.

More Stories from this section

family-dental
witywide