യുഡിഎഫ് സർക്കാർ അഞ്ചുകൊല്ലം കൊണ്ട് പണിത അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ വീട് പണിതില്ല എന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. യുഡിഎഫ് ഭവന നിർമ്മാണ പദ്ധതി നുണയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് വിഡി സതീശന്റെ വെല്ലുവിളി.10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ 5 ലക്ഷം വീട് മാത്രമാണ് പണിതത്. യുഡിഎഫ് സർക്കാർ അഞ്ചുകൊല്ലം കൊണ്ട് പണിത അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതില്ല. സഭയിൽ ഇത് റെക്കോർഡ് ഉണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
അന്ന് തദ്ദേശ മന്ത്രി കെ ടി ജലീലിനോട് നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കണക്ക് പറഞ്ഞു ഉത്തരം നൽകി. വീട് നിർമിച്ച പദ്ധതികളിൽ ഒരു ഓവർ ലാപ്പിങ്ങും ഇല്ല. കേന്ദ്ര പദ്ധതി വേറെ,സംസ്ഥാന പദ്ധതി വേരെ. എൽഡിഎഫ് വന്ന ശേഷം നേരത്തെ ഉമ്മൻ ചാണ്ടി സർക്കാർ നിർമിച്ച 50000 വീടും അവരുട കണക്കിൽ പെടുത്തി ഞങ്ങൾ 5 ലക്ഷം വീട് 5 വർഷം കൊണ്ട് നിർമിച്ചുവെന്നും മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറെന്നും വിഡി സതീശൻ പറഞ്ഞു.
വിഴിഞ്ഞം തറക്കല്ലിട്ടപ്പോൾ കടൽക്കൊള്ള എന്നാണ് ദേശാഭിമാനി തലക്കെട്ട് നൽകിയത്. സഭയിൽ ഒന്നും പറഞ്ഞില്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം. അത് ശബരിമല വിഷയം ആണ്. അതിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി തേടി നിഷേധിച്ചു. നുണേശനാണോ നുണറായി ആണോ ഏതാണ് കൂടുതൽ യോജിക്കുന്നത് എന്ന് നമുക്ക് കാണാമെന്നും വിഡി സതീശൻ വ്യക്തമാക്കി.
മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ കോൺഗ്രസ് വീട് നിർമാണം തുടങ്ങാത്തതിനായ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനെ വിഡ സതീശൻ വിമർശിച്ചു. സർക്കാർ പദ്ധതിയും കോൺഗ്രസ് പദ്ധതിയും താരതമ്യം ചെയ്യേണ്ട കാര്യമില്ല. ഡിവൈഎഫ്‌ഐയുടേത് സമരാഭാസം മാത്രം. ഡിവൈഎഫ്ഐ വയനാട്ടിലെ കോൺഗ്രസിന്റെ സ്ഥലത്ത് കുടിൽ കെട്ടി സമരം നടത്തിയാൽ അടിച്ചോടിക്കും അവരെയെന്നും അത് ഞങ്ങൾ വാങ്ങിയ സ്ഥലം ആണെന്നും
വി ഡി സതീശൻ കൂട്ടിച്ചേർത്തു.
VD Satheesan challenges open debate with CM on housing construction; LDF government did not build even as many houses in 10 years as UDF built in 5 years












