
മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഡാഷ് മോനെ’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് പൂർണ്ണമായും സമനില തെറ്റിയിരിക്കുകയാണെന്നും, ആ വാക്കിലെ വിടവ് പൂരിപ്പിച്ചിരുന്നെങ്കിൽ അത് കേരളത്തിന് വലിയ നാണക്കേടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ നടത്തിയ വിവാദ പരാമർശത്തോടായിരുന്നു സതീശന്റെ പ്രതികരണം.
കണ്ണൂരിൽ വാർത്താസമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ ‘നീ പോ മോനെ വിജയാ’ എന്ന പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ‘ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ ഈ സംസാരരീതി കേരളത്തെ അന്താരാഷ്ട്ര തലത്തിൽ അപമാനിക്കുന്നതാണെന്ന് സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യേണ്ട രീതി ഇതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ അതീവ ഗുരുതരമാണെന്നും സതീശൻ ആരോപിച്ചു. ആരോപണവിധേയനായ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉടൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ പാർട്ടിയിലെ നേതാക്കൾ തമ്മിലുള്ള അഴിമതി ആരോപണങ്ങൾ സർക്കാരിന്റെ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
VD Satheesan mocks Pinarayi Vijayan’s ‘Dash Mone’ remark; calls for Minister Krishnankutty’s resignation











