മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കൽ അല്ല തന്റെ ജോലിയെന്ന് വി ഡി സതീശൻ

കേരളത്തിൽ ആരോഗ്യ മേഖലയിലെ സിസ്റ്റം തകർന്നുവെന്നും മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയുന്നത് അല്ല തന്റെ ജോലിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ വീട്ടിലേക്ക് കയറിയുള്ള സമരത്തോട് യോജിപ്പില്ല. തന്റെ ഔദ്യോഗിക വസതിയിലേക്കും, പറവൂരിലെ വീട്ടിലേക്കു DYFI പ്രതിഷേധം നടത്തി. എന്നാൽ കേസ് എടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയെന്നും വി ഡി സതീശൻ വിമർശിച്ചു.

സംസ്ഥാനത്തെ പൊതുആരോഗ്യ മേഖല സംരക്ഷിക്കപ്പെടണം. UDF അധികാരത്തിൽ വരുമ്പോൾ ആരോഗ്യ മേഖലയിൽ സമഗ്രമാറ്റം ഉണ്ടാകും. ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് SIT വ്യക്തമാക്കണം. തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് കോടതി പറഞ്ഞത്. അറസ്റ്റിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. സർക്കാരിന് എതിരായ ആരോപണം വഴി തിരിച്ച് വിടാനാണ് ശ്രമിച്ചതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം, ഔദ്യോ​ഗിക വസതിക്ക് നേരെ യൂത്ത് കോൺ​ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ വി ഡി സതീശന്റെ നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ് ആരോപിച്ചിരുന്നു. എന്തിനാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്. ഒരു ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തു. ആരോഗ്യമന്ത്രിയല്ല സർജറി നടത്തുന്നത്.

ഇത് വി ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന അതിക്രമമാണ്. കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയഭീതിയാണ് ഇതിനെല്ലാം പിന്നിലെന്നും ഹോസ്പിറ്റൽ മേഖലയിൽ നിക്ഷേപം നടത്തിയ കുത്തകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും നടത്തുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് ആരോപിച്ചിരുന്നു.

VD Satheesan says it’s not his job to place wreaths at ministers’ houses

More Stories from this section

family-dental
witywide