സതീശൻ സർക്കാരിൽ മുഖ്യമന്ത്രിയടക്കം 14 പുതുമുഖങ്ങൾ, ചെന്നിത്തല മന്ത്രിസഭയിലെ രണ്ടാമൻ; കുഞ്ഞാലിക്കുട്ടി സൂപ്പർ സീനിയർ! സമ്പൂർണ വിവരങ്ങൾ

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലേറുമ്പോൾ, മുഖ്യമന്ത്രി വി.ഡി. സതീശൻ നയിക്കുന്ന പുതിയ മന്ത്രിസഭയിൽ ഭൂരിഭാഗവും പുതുമുഖങ്ങളായിരിക്കും. മുഖ്യമന്ത്രി ഉൾപ്പെടെ ആകെ പതിനാല് പുതുമുഖങ്ങളാണ് ഇത്തവണ മന്ത്രിസഭയിലുള്ളത്. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിക്ക് പുറമെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി എന്നിവരാണ് ആദ്യമായി മന്ത്രിപദവിയിലേക്ക് എത്തുന്നത്. അതേസമയം, മുൻ പരിചയമുള്ള മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പുമായി മന്ത്രിസഭയിലെ രണ്ടാമനാകുമ്പോൾ, കെ. മുരളീധരൻ, എ.പി. അനിൽകുമാർ എന്നിവരും കോൺഗ്രസ് നിരയിൽ നിന്ന് മന്ത്രിമാരാകും.

അഞ്ച് മന്ത്രിസ്ഥാനങ്ങൾ നേടിയെടുത്ത മുസ്ലിം ലീഗിൽ നിന്ന് നാല് പേരും പുതുമുഖങ്ങളാണ്. മുൻപ് പലതവണ മന്ത്രിയായിട്ടുള്ള പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇക്കുറിയും മന്ത്രിസഭയിലെ സൂപ്പർ സീനിയർ. പരമ്പരാഗതമായി കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് തന്നെയായിരിക്കും അദ്ദേഹം ഇത്തവണയും ഏറ്റെടുക്കുക. ലീഗ് നിരയിൽ നിന്ന് പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ആദ്യമായി മന്ത്രിമാരാകുന്നത്. ഇവർക്ക് പുറമെ സിഎംപി നേതാവ് സി.പി. ജോൺ കൂടി മന്ത്രിസഭയിലേക്ക് എത്തുന്നതോടെയാണ് പുതുമുഖങ്ങളുടെ എണ്ണം പതിനാലായി ഉയരുന്നത്.

അതേസമയം, മന്ത്രിസഭയിലെ മറ്റ് ഘടകകക്ഷികളിൽ നിന്ന് എത്തുന്നവർക്കെല്ലാം മുൻപ് മന്ത്രിമാരായിരുന്നിട്ടുള്ള പരിചയസമ്പത്തുണ്ട്. കേരള കോൺഗ്രസ് പി.ജെ. ജോസഫ് ഗ്രൂപ്പിൽ നിന്നുള്ള മോൻസ് ജോസഫ്, ജേക്കബ് ഗ്രൂപ്പിൽ നിന്നുള്ള അനൂപ് ജേക്കബ്, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ. മുതിർന്ന നേതാക്കളുടെ പരിചയസമ്പത്തും യുവനേതാക്കളുടെ ഊർജ്ജസ്വലതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ശക്തമായ ടീമിനെയാണ് വി.ഡി. സതീശൻ ഭരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്.

മന്ത്രിമാരുടെ പട്ടിക

1) വി ഡി സതീശൻ

2) രമേശ് ചെന്നിത്തല

3) സണ്ണി ജോസഫ്

4) കെ മുരളീധരൻ

5) ബിന്ദു കൃഷ്ണ 3

6) എപി അനില്‍ കുമാർ

7) പി സി വിഷ്ണുനാഥ്

8) എം ലിജു

9) റോജി എം ജോണ്‍

10) ടി സിദ്ദിഖ്

11) ഒ ജെ ജനീഷ്

12) കെ എ തുളസി

13) പി കെ കുഞ്ഞാലിക്കുട്ടി

14) പി കെ ബഷീർ

15) കെ എം ഷാജി

16) എൻ ഷംസുദീൻ

17) വി ഇ അബ്ദുൾ ഗഫൂർ

18) മോൻസ് ജോസഫ്

19)ഷിബു ബേബി ജോൺ

20) സി പി ജോൺ

21) അനൂപ് ജേക്കബ്

VD Satheesan’s new cabinet features 14 fresh faces; Kunhalikutty and Chennithala to guide the team

More Stories from this section

family-dental
witywide