പാവങ്ങളുടെ കണ്ണീർ ഒപ്പിത് കൊണ്ടാണ് പത്മഭൂഷൻ ലഭിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ

പാവങ്ങളുടെ കണ്ണീർ ഒപ്പിയത് കൊണ്ടാണ് നമുക്ക് അംഗീകാരം ലഭിച്ചതെന്നും ഈ പത്മഭൂഷൻ സമുദായത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്. തനിക്ക് കിട്ടിയതിന്റെ പേരിൽ അഹങ്കാരമോ കിട്ടാത്തതിന്റെ പേരിൽ ദുഃഖമോ ഇല്ല. എനിക്ക് പാർലമെൻററി മോഹമില്ല. അതു വരുമ്പോൾ ആണ് പ്രശ്നമെന്നും സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ മറ്റു കസേരകൾ വേണ്ടി ആഗ്രഹിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എൻഡിപിക്ക് ആരും ഒരു പരിഗണനയും നൽകുന്നില്ലെന്ന് ഇവിടെ പലർക്കും പലതും പതിച്ച് കൊടുത്തു. നമുക്ക് എന്ത് കിട്ടി എന്ന് നോക്കണം. ഗുരുമന്ദിരങ്ങൾക്ക് സർക്കാർ ഗ്രാൻഡ് അനുവദിക്കണം. കർണാടകത്തിൽ ഗുരുമന്ദിരം പണിയാൻ 2 ലക്ഷം രൂപ നൽകി. ഒന്നായി നിൽക്കാത്തത് കൊണ്ടാണ് ഒന്നും കിട്ടാത്തത്. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. ഞാൻ ഒറ്റയ്ക്ക് നിന്നാൽ സീറോയെന്നും നിങ്ങൾ കൂടെ നിന്നപ്പോൾ ഹീറോയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി

എസ്എൻഡിപിഐ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. യൂട്യൂബിലൂടെ കാശ് കൊടുത്ത് തന്നെ ചീത്ത പറയിക്കുന്നു. മറ്റുള്ള സമുദായങ്ങൾ മണിമാളികകൾ പണിയുമ്പോൾ വീടില്ലാത്തവർ പിന്നോക്ക സമുദായവും പട്ടിക ജാതിക്കാരുമാണെന്നും തൊഴിലുറപ്പ് ജോലിക്ക് പോകുന്നവർ അധികം ഈഴവ സമുദായത്തിലുള്ളവരാണ്, കോട്ടയത്ത് ഈഴവൻ്റെ വോട്ടിന് വിലയില്ല. വിലയുള്ള വോട്ടായി മാറണമെന്നും കോട്ടയത്ത് ന്യൂനപക്ഷം സംഘടിതമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Vellappally Natesan says he received the Padma Bhushan by signing with the tears of the poor

More Stories from this section

family-dental
witywide