” ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കാത്ത വിധി ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു”

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, ആചാരങ്ങൾ സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള വിധി ഉണ്ടാകട്ടെയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

ശബരിമലയിലെ യുവതീപ്രവേശനം അനുവദിക്കാത്ത ഒരു വിധി വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ, വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുക്കുന്ന തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ മാറണം എന്ന സൂചനകളും ഇതിനോടൊപ്പം ചർച്ചയാകുന്നുണ്ട്. മാർച്ച് 14-നകം നിലപാടറിയിക്കാൻ കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ പ്രമുഖ സമുദായ നേതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ രാഷ്ട്രീയമായും ഏറെ ശ്രദ്ധേയമാണ്.

Vellappally Natesan says he will pray for a verdict not allowing women to enter Sabarimala

More Stories from this section

family-dental
witywide