കേരളത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി ആവണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ചിലയിടത്ത് രണ്ടുപേർ തമ്മിലുള്ള മത്സരമാണെന്നും ആലപ്പുഴയിൽ ചിത്തരഞ്ജൻ വിജയിക്കുമെന്നും ആലപ്പുഴയില്‍ വോട്ട് ചെയ്തശേഷം വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കേരളത്തില്‍ ആകെയുള്ള തിരഞ്ഞെടുപ്പുഫലം പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും എന്‍ഡിഎയ്ക്ക് വോട്ട് കൂടും. എന്നാല്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമോ എന്ന് പറയാനാവില്ലെന്നും കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണമിറക്കി നയത്തിയ പ്രചാരണവും വാശിയേറിയ പോരാട്ടവുമാണ് ഇക്കുറി നടന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശക്തമായ ത്രികോണമല്‍സരമാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. നൂറ് സീറ്റ് നേടും എന്നെല്ലാമുള്ള അവകാശവാദങ്ങളെല്ലാം നടക്കുമോയെന്ന് കാത്തിരുന്നു കാണാം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് എല്ലാവരും യോഗ്യരാണെന്ന് കോൺഗ്രസിൽ മൂന്നു നാല് പേർ മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്നു. ജനിക്കാൻ പോകുന്ന കൊച്ചിന്റെ പേര് ഇടേണ്ട കാര്യം ഇപ്പോഴില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Vellappally Natesan wants Pinarayi Vijayan to come back to Kerala CM












