അമേരിക്കയുടെ അപ്രതീക്ഷിത ആക്രമണത്തിൽ തകർന്ന് വെനസ്വേല; മാറ്റം ഓഹരി വിപണിയും, കൈപിടിയിൽ ഒതുങ്ങുമോ സ്വർണവും എണ്ണയും? ഉറ്റുനോക്കി ലോകരാജ്യങ്ങൾ

വെനസ്വേലയിൽ അമേരിക്കയുടെ ആക്രമണം നടത്തിയെന്നും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയെന്നും യുഎസ് സ്ഥിരീകരിച്ചതോടെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്കയുമായി ലോകരാജ്യങ്ങൾ. അമേരിക്ക – വെനസ്വേല സംഘർഷം യുദ്ധത്തിലേക്ക് നീണ്ടാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ, സ്വർണം, വെള്ളി, ഭക്ഷ്യസാധനങ്ങൾ എന്നിവയുടെ വില വർധിക്കും.

ശനിയും ഞായറും രാജ്യാന്തര വിപണികളെല്ലാം അവധിയിലാണ്. തിങ്കളാഴ്‌ചയോടെ മാത്രമേ യുഎസ് നടത്തിയ നീക്കം ഓഹരി വിപണികളിൽ പ്രതിഫലിക്കുക.രാജ്യാന്തര വിപണിയിൽ തിങ്കളാഴ്ച സ്വർണം, വെള്ളി അടക്കമുള്ള ലോഹങ്ങളുടെ വില കുതിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഔൺസിന് 4,332 ഡോളറെന്ന നിലയിലാണ് സ്വർണ വില. അടുത്ത വ്യാപാര ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഇത് വർധിക്കും. നിലവിൽ ഔൺസിന് 75 ഡോളറുള്ള വെള്ളി വില 78-80 ഡോളറായേക്കാം.

യുഎസ്-വെനസ്വേല സംഘർഷം വെള്ളി കയറ്റുമതിയിൽ വലിയ തിരിച്ചടിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ വെള്ളി കയറ്റുമതി രാജ്യങ്ങളായ പെറു, ചാഡ് എന്നിവിടങ്ങളിൽ നിന്നുള്ള സമുദ്ര വ്യാപാരത്തിന് സംഘർഷം തടസമാകും. ഇതോടെ വിലയും ഉയരും. ഇന്ത്യയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.

അതേസമയം, ലോകത്ത് ക്രൂഡ് ഓയിൽ സമ്പത്തിന്റെ അഞ്ചിലൊന്ന് സ്വന്തമായുള്ള രാജ്യമായ വെനസ്വേല എണ്ണവിതരണ രംഗത്ത് നിലവിൽ വലിയ ശക്തിയല്ല. പ്രതിദിനം 8 ലക്ഷം ബാരലുകൾ മാത്രമാണ് കയറ്റുമതി. ലോക ക്രൂഡ് ഓയിൽ വ്യാപാരത്തിന്റെ ഒരു ശതമാനം മാത്രം. വെനസ്വേല നേരിടുന്ന തിരിച്ചടി രാജ്യാന്തര എണ്ണവിപണിയെ സാരമായി ബാധിക്കില്ലെങ്കിലും ആശങ്ക നിഴലിക്കും. മറ്റൊരു എണ്ണ കയറ്റുമതി രാജ്യമായ ഇറാൻ ജനകീയ പ്രക്ഷോഭത്തിന്റെ പിടിയിലാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 65 ഡോളറിലേക്ക് ഉയർന്നേക്കാം.

ഇന്ത്യയ്ക്ക് താരമ്യേന ചെറിയൊരു വിപണിയാണ് വെനസ്വേല. ഇവിടെയുണ്ടാകുന്ന രാഷ്ട്രീയ സൈനിക സംഘർഷങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ സാരമായി ബാധിക്കാൻ സാധ്യതയില്ലെന്നാണ് നിലവിലത്തെ വിലയിരുത്തൽ. എങ്കിലും ഇന്ത്യ-വെനസ്വേല നയതന്ത്ര, വ്യാപാര ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ക്രൂഡ് ഓയിൽ അടക്കമുള്ള ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, പാത്രങ്ങൾ, വാഹനഘടകങ്ങൾ, കോട്ടൺ, പ്ലാസ്റ്റിക്ക് എന്നിവയാണ് കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) 21.69 കോടി ഡോളറിന്റെ (ഏകദേശം 2,400 കോടി രൂപ) ഉൽപന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. 164.67 കോടി ഡോളറിന്റെ (ഏകദേശം 14,000 കോടി രൂപ) ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തതായും സർക്കാർ കണക്ക് പറയുന്നു. വെനസ്വേലയിലെ ഇന്ത്യൻ എംബസിയുടെ കണക്ക് പ്രകാരം 50 ഇന്ത്യക്കാരാണ് രാജ്യത്തുള്ളത്.

സംഘർഷത്തിനിടയിലും തിങ്കളാഴ്ച വിപണിയിൽ സാധാരണ നിലയിൽ തന്നെ വ്യാപാരം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ തിരക്കിടാനും സാധ്യത കുറവാണ്. സ്ഥിതിഗതികൾ വിലയിരുത്തി ജാഗ്രതയോടെ സമീപിക്കാമെന്നായിരിക്കും നിക്ഷേപകരുടെ നിലപാട്. എന്നാൽ ക്രൂഡ് ഓയിൽ വില ക്രമാതീതമായി ഉയർന്നാൽ ഈ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ സമ്മർദ്ദത്തിലാകും. ഇവയുടെ ഓഹരി വിലയെയും ബാധിക്കാൻ ഇടയുണ്ടെങ്കിലും കാര്യമായ ഇടിവുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.

Venezuela was destroyed by the surprise attack of the United States; Change the stock market, will gold and oil be limited? Staring countries of the world

More Stories from this section

family-dental
witywide