കാരക്കസ്: വെനസ്വേലയ്ക്കെതിരെ ഉന്നയിക്കുന്ന മയക്കുമരുന്ന് കടത്തൽ, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള യുഎസ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യഥാർഥ കാരണം മേഖലയിലെ ഊർജസമ്പത്തിനോടുള്ള ആർത്തിയാണെ ന്നും വെനസ്വേലയിലെ ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ്. വെനസ്വേലൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡെൽസി.
നിങ്ങൾക്കെല്ലാം അറിയാം, വെനസ്വേലയുടെ വിഭവങ്ങൾക്കുമേലുള്ള ആർത്തിയാണ് യുഎസിനുള്ളതെന്ന്. മയക്കുമരുന്ന് കടത്തൽ, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള അസത്യങ്ങളെല്ലാം ഒഴിവ്കഴിവുകളായിരുന്നുവെന്നും യുഎസുമായി എല്ലാ കക്ഷികൾക്കും ഗുണപ്രദമായതും വ്യാപാര കരാറിൽ കൃത്യമായി നിർവചിച്ചിട്ടുള്ളതുമായ ഊർജബന്ധത്തിന് വെനസ്വേല തയ്യാറാണെന്നും ഡെൽസി വ്യക്തമാക്കി.
അതേസമയം, വെനസ്വേലൻ ഭരണകൂടത്തിൽനിന്ന് യുഎസിന് പൂർണപിന്തുണ ലഭിക്കുന്നുണ്ടെന്നും വർഷങ്ങളോളം വെനസ്വേലയേയും അതിൻ്റെ എണ്ണ ശേഖരത്തെയും നിയന്ത്രിക്കുമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്തതാവനയ്ക്ക് പിന്നാലെയാണ് ഡെൽസിയുടെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ് എന്നാണ് റിപ്പോർട്ടുകൾ.
Venezuelan interim President Delcy Rodriguez slammed the United States for the “false” claims about drugs, democracy, and human rights and said that these have been used as excuses for one real goal: “oil.”















