രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 28ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വിധി പറയും. കഴിഞ്ഞദിവസം പ്രാേസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. അതിജീവിതയുടെ പരാതിയിൽ പറയുന്ന പല കാര്യങ്ങളും കള്ളമാണെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും രാഹുലിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
എന്നാൽ പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് ഉണ്ടെന്നും ആണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് രാഹുൽ.
Verdict on bail plea in Rahul Mamkootatil’s third rape case on 28th














