ശ്രേയാംസ് കുമാറിന്റെ ആവശ്യപ്രകാരം ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള ആര്‍ജെഡിയിലേക്ക് മടങ്ങുന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടത്. ആര്‍ജെഡിയില്‍ അസംതൃപ്തനാണെന്ന് മനസിലാക്കി ബിജെപി അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നു.
ഘടകകക്ഷിയായി എന്‍ഡിഎലേക്ക് വരാനായിരുന്നു സുരേന്ദ്രന്‍ പിളളയുടെ താല്‍പര്യം. തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് വി. സുരേന്ദ്രന്‍പിളളയെ മത്സരിപ്പിക്കാൻ ലക്ഷ്യമിട്ട് ബിജെപി സെന്‍ട്രല്‍ സീറ്റു ഒഴിച്ചിട്ടിരുന്നു. എന്നാല്‍, താമര ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ബിജെപി ഉപാധി വെച്ചതോടെ സുരേന്ദ്രന്‍ പിളള പിന്മാറുകയായിരുന്നു.
ആര്‍ജെഡിയില്‍ നടക്കുന്നത് ശീതസമരമെന്നും ആവശ്യമായ സീറ്റ് ലഭിച്ചില്ല. എല്‍ഡിഎഫ് വിടാനായിരുന്നു ആര്‍ജെഡി തീരുമാനമെന്നും രാജി വെച്ച് പുറത്ത് വരവേ സുരേന്ദ്രൻ പിള്ള വ്യക്തമാക്കിയിരുന്നു. സംസ്ഥാന സമിതിയോഗത്തിലെ ഭൂരിപക്ഷഭിപ്രായം എല്‍ഡിഎഫ് വിടാനായിരുന്നു. ആര്‍ജെഡി മൂന്ന് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് തങ്ങളെ അംഗീകരിക്കാതെയാണെന്നും രാജി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പിള്ള പറഞ്ഞിരുന്നു.
അതേസമയം, എൽഡിഎഫിന് സുരേന്ദ്രന്‍പിളളയെ ഇടത് സ്ഥാനാര്‍ഥിയാക്കാൻ നീക്കം നടത്തിയെങ്കിലും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സമ്മതം മൂളിയിരുന്നില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതില്‍ അതൃപ്തി പുകയുന്നതിനിടയില്‍ സുധീര്‍ കരമനയെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇടതുപക്ഷത്തു നിന്നുളള നേതാവിനെ പരീക്ഷിക്കാനുളള ശ്രമം പരാജയപ്പെട്ടതോടെ സിറ്റി ജില്ല പ്രസിഡന്റ് കരമന ജയനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
Veteran Kerala politician and former minister V. Surendran Pillai has officially returned to the Rashtriya Janata Dal (RJD) shortly after resigning from the party on March 19, 2026. His return was facilitated following discussions with RJD State President M.V. Shreyams Kumar.















