
തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് സംഗീത ഹർജി ഫയൽ ചെയ്തത്. കേസിൽ ഏപ്രിൽ 20 ന് നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഹർജിയിൽ സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021 ഏപ്രിലിൽ ഇക്കാര്യം താൻ അറിഞ്ഞുവെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന വിജയ്‌യുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും സംഗീത ആരോപിക്കുന്നു.
കടുത്ത മാനസിക സംഘർഷവും അവഗണനയുമാണ് താൻ അനുഭവിച്ചതെന്നും കഴിഞ്ഞ കുറേ മാസങ്ങളായി തങ്ങൾ അകന്നു കഴിയുകയായിരുന്നുവെന്നും സംഗീത വ്യക്തമാക്കുന്നു. 1998 ൽ യു കെയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ വിവാഹബന്ധം വേർപെടുത്താൻ വിജയ് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് ഇപ്പോൾ നിയമപരമായ നടപടികളുമായി സംഗീത കോടതിയെ സമീപിച്ചിരിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനിടയിൽ പുറത്തുവന്ന ഈ വാർത്ത തമിഴ് സിനിമാ-രാഷ്ട്രീയ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
Vijay’s Wife Sangeetha Files for Divorce; Court Orders Actor to Appear on April 20














