ക്രൈസ്തവർക്കെതിരായ അതിക്രമം: അനുനയ നീക്കവുമായി BJP, ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ് ചന്ദ്രശേഖർ

ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ. ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ ദേവലോകം അരമനയിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി.

ആർഎസ്എസിന്റെ പോഷക സംഘടനകൾ ആയ ബജരംഗ് തള്ളും വിഎച്ച്പിയും മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു. മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഭരണകർത്താക്കൾക്കാണ് ഉത്തരവാദിത്വമെന്നും കാതോലിക്ക ബാവ പറഞ്ഞിരുന്നു. കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി. പള്ളിക്കകത്ത് കയറാനും അധികം താമസമില്ല. പള്ളിക്കുള്ളിലെ ആരാധനയ്ക്ക് നേരെയായിരിക്കും ഇനിയുള്ള ആക്രമണം ഉണ്ടാവുകയെന്നും കാതോലിക ബാവ പറഞ്ഞു.

ഏതു മതത്തിലും മതഭ്രാന്തന്മാർ ഉണ്ടാകും. ഇവർക്ക് ഭരണകടം ഒത്താശ ചെയ്യുന്നു ഓശാന പാടുന്നു. അത്തരം ഭരണകൂടം ഉള്ളപ്പോൾ ന്യൂനപക്ഷങ്ങൾ തമസ്കരിക്കപ്പെടും. മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഭരണകർത്താക്കൾക്കാണ് ഉത്തരവാദിത്വം. ഇവിടുത്തെ ക്രിസ്ത്യാനികൾ ഇവിടെ ജനിച്ചുവളർന്ന രാജ്യത്തെ പൗരന്മാരാണ്. ഇവിടെ ഉള്ളവർ ഇന്ത്യൻ ഒർജിൻ ആണ്. മുസ്ലിംങ്ങളും അങ്ങനെയാണ്. അവർക്ക് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും കാതോലിക്ക ബാവ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ നീക്കവുമയി രാജീവ് ചന്ദ്രശേഖർ ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കാണാനെത്തിയത്.

Violence against Christians: Rajeev Chandrasekhar meets Orthodox Church president with BJP’s persuasive move

More Stories from this section

family-dental
witywide