മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ മകളായ വിസ്മയ മോഹൻലാലും ആശിഷ് ജോ ആൻ്റണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജൂഡ് ആന്റണി ജോസഫ് സംവിധാനത്തിലൊരുങ്ങുന്ന സെക്കൻ്റ് ലുക്ക് പോസ്റ്ററിൽ വിസ്മയയുടെ, ദൈന്യ ഭാവത്തിലുള്ള ചിത്രത്തിന് പിന്നിൽ ആശിഷ് ജോ ആൻ്റണിയേയും കാണാം.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പോൾ കുട്ടിക്കാനം, തൊടുപുഴ ഭാഗങ്ങളിൽ നടന്നു വരികയാണ്. ചിത്രീകരണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഈ പോസ്റ്ററിലൂടെ ഒരു അപ്ഡേഷൻ നടത്തിയിരിക്കുന്നത്.ഈ സിനിമയുടെ ചിത്രീകരണത്തിൻ്റെ ഇടയിലായിരുന്നു മോഹൻലാലിൻ്റെ മാതാവിൻ്റെ മരണം. അതേത്തുടർന്ന് നിർത്തിവച്ചിരുന്ന ചിത്രീകരണം ജനുവരി പതിനെട്ടിനാണ് പുനരാരംഭിച്ചത്.
സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്. ഡോ. എമിൽ ആൻ്റണിയും, ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ചിത്രത്തിൻ്റെ തിരക്കഥ ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവരാണ്. സംഗീതം. ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ.
എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ. മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
Vismaya Mohanlal’s first film; The second look poster of the film ‘Thudakkam’ is out












