വിവേക് രാമസ്വാമിയുടെ സുരക്ഷാ സംഘത്തിലെ മുൻ അംഗവും ഭാര്യയും മയക്കുമരുന്ന് കടത്തിന് അറസ്റ്റിൽ, ഫെൻ്റനൈൽ ഉൾപ്പെടെ 261 പാഴ്സലുകൾ ഒഹായോയിൽ എത്തിച്ചു

വാഷിംഗ്ടൺ: ഒഹായോ ഗവർണർ സ്ഥാനാർത്ഥിയും റിപ്പബ്ലിക്കൻ നേതാവുമായ വിവേക് രാമസ്വാമിയുടെ സുരക്ഷാ സംഘത്തിലെ മുൻ അംഗവും ഭാര്യയും മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായി. വിവേക് രാമസ്വാമിയുടെ സ്വകാര്യ സുരക്ഷാ ചുമതലയുണ്ടായിരുന്ന ‘എആർകെ പ്രൊട്ടക്ഷൻ’ (ARK Protection) എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ ജസ്റ്റിൻ സാൽസ്ബറി (43), അദ്ദേഹത്തിന്റെ ഭാര്യയും അധ്യാപികയുമായ രൂഥാൻ സാൽസ്ബറി (38) എന്നിവരാണ് പിടിയിലായിരിക്കുന്നത്.

ഒഹായോയിലെ ഇവരുടെ വീട്ടിലേക്ക് 2024 ഓഗസ്റ്റ് മുതൽ 2025 ഡിസംബർ വരെ 261 പാഴ്സലുകളിലായി മയക്കുമരുന്ന് എത്തിയതായാണ് ഫെഡറൽ കോടതി രേഖകൾ വ്യക്തമാക്കുന്നത്. പിടിച്ചെടുത്തവയിൽ ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ എന്നിവയുൾപ്പെടെയുള്ള ലഹരിമരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്.

സംഭവം പുറത്തുവന്ന ഉടൻ തന്നെ ജസ്റ്റിൻ സാൽസ്ബറിയെ സുരക്ഷാ ചുമതലയിൽ നിന്ന് നീക്കം ചെയ്തതായി വിവേക് രാമസ്വാമിയുടെ വക്താവ് അറിയിച്ചു. ഈ വാർത്ത തന്നെയും കുടുംബത്തെയും അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും രാമസ്വാമി പ്രതികരിച്ചു. അതേസമയം, ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് നടന്ന എഫ്.ബി.ഐ പരിശോധനകളിലും മയക്കുമരുന്ന് പരിശോധനകളിലും ഇയാൾ പരാജയപ്പെട്ടിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

2026-ലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രധാന സ്ഥാനാർത്ഥിയാണ് വിവേക് രാമസ്വാമി. നിലവിലെ ഗവർണർ മൈക്ക് ഡിവൈന്റെ കാലാവധി കഴിയുന്നതോടെ ഒഹായോയുടെ അടുത്ത ഗവർണറാകാനുള്ള മത്സരത്തിൽ അദ്ദേഹം സജീവമായി മുന്നിലുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, നിലവിലെ ഗവർണർ മൈക്ക് ഡിവൈൻ എന്നിവർ രാമസ്വാമിയുടെ സ്ഥാനാർത്ഥിത്വത്തെ ഔദ്യോഗികമായി പിന്തുണച്ചിട്ടുണ്ട്.

Former member of Vivek Ramaswamy’s security team and his wife arrested for drug trafficking.

More Stories from this section

family-dental
witywide