തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. ജയലളിതയുടെ 78ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ പേര് പിന്നീട് അറിയിക്കുമെന്ന് വി കെ ശശികല പറഞ്ഞു. രാമനാഥപുരത്ത് നടത്തിയ പരിപാടിയില്‍ പാര്‍ട്ടിയുടെ കൊടി പുറത്തിറക്കി. കറുപ്പ്,വെള്ള,ചുവപ്പ് നിറത്തില്‍ അണ്ണാദുരൈ-എംജിആര്‍-ജയലളിത എന്നിവരുടെ ചിത്രങ്ങളുള്ളതാണ് കൊടി.

അണ്ണാദുരൈ-എംജിആര്‍-ജയലളിത എന്നിവരുടെ ആശയങ്ങളുമായാണ് പാര്‍ട്ടി മുന്നോട്ട് പോവുകയെന്ന് വി കെ ശശികല പറഞ്ഞു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി താന്‍ പുലര്‍ത്തിയിരുന്ന മൗനം ഇനി മതിയാക്കുമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്നും അവര്‍ അനുയായികളോട് വ്യക്തമാക്കി.

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 40 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് സൂചന. എഐഎഡിഎംകെയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് പുത്തന്‍ നീക്കമെന്നാണ് റിപ്പോർട്ടുകൾ. 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ശശികലക്ക് അയോഗ്യതയുണ്ട്.

VK Sasikala announces new political party in Tamil Nadu

More Stories from this section

family-dental
witywide