തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന് സ്‌മാരകം ഒരുങ്ങുന്നു. തിരുവനന്തപുരത്താണ് സ്മാരകം ഒരുങ്ങുന്നത്. ഇതിനായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ 20 കോടി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു.
കേരളത്തിലെ സാമൂഹ്യ ജീവിതം ഓർമ്മപ്പെടുത്തുന്ന വിഎസിൻ്റെ സമര ജീവിതവും വിഎസിൻ്റെ ഐതിഹാസികമായ പോരാട്ടങ്ങളും പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ കഴിയുന്ന ഒരു കേന്ദ്രമായാണ് വിഎസ് സെൻ്റർ സ്ഥാപിക്കുന്നത്. ഒരു തവണ കേരള മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവും ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ 2025 ജൂലൈ 21 നാണ് അന്തരിച്ചത്.
സിപിഐ എം സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. ക്ഷേമത്തിനും വികസനത്തിനുമൊപ്പം സാമൂഹ്യസുരക്ഷയ്ക്കും പ്രാധാന്യം നൽകിയ 2006-11ലെ വി എസ് അച്യുതാനന്ദൻ സർക്കാർ അഭിമാനകരമായ പല നേട്ടങ്ങളും ആ കാലയളവിൽ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്.
VS Centre to be set up in Thiruvananthapuram; ₹20 crore earmarked, says Finance Minister












