യുദ്ധം തിരിച്ചടിയായി: ഇറാനിൽ നിന്നുള്ള സന്ദർശകർക്ക് ഓസ്‌ട്രേലിയയിൽ ആറുമാസത്തേക്ക് പ്രവേശനമില്ല

കാൻബറ: ഇറാനിൽ തുടരുന്ന യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിയൻ പൗരന്മാർക്ക് സന്ദർശക വിസ അനുവദിക്കുന്നതിന് ഓസ്‌ട്രേലിയ താൽക്കാലിക വിലക്കേർപ്പെടുത്തി. ആറ് മാസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഓസ്‌ട്രേലിയക്ക് പുറത്തുള്ള, ടൂറിസ്റ്റ്-ജോലി ആവശ്യങ്ങൾക്കായി വിസ കൈവശമുള്ള ഇറാനിയൻ പൗരന്മാർക്കും ഈ വിലക്ക് ബാധകമായിരിക്കും.

ഇറാനിലെ നിലവിലെ സംഘർഷാവസ്ഥ കാരണം സന്ദർശക വിസയിൽ എത്തുന്നവർക്ക് കാലാവധി കഴിഞ്ഞാൽ തിരിച്ചുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും, ഇത് രാജ്യത്തെ കുടിയേറ്റ സംവിധാനത്തെ ബാധിക്കുമെന്നുമാണ് ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പിൻ്റെ വിശദീകരണം. “ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഈ നടപടി” എന്ന് അധികൃതർ വ്യക്തമാക്കി.

ഓസ്‌ട്രേലിയക്ക് പുറത്തുള്ള ഇറാനിയൻ പൗരന്മാർക്ക്. നിലവിൽ സന്ദർശക വിസയുള്ളവർക്കും ഈ കാലയളവിൽ രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല. ഓസ്‌ട്രേലിയൻ പൗരന്മാരുടെ പങ്കാളികൾ, ആശ്രിതരായ കുട്ടികൾ, നിലവിൽ രാജ്യത്തുള്ള ഇറാനികൾ, പെർമനൻ്റ് വിസയുള്ളവർ എന്നിവർക്ക് നിയന്ത്രണമില്ല. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേക പരിശോധനകൾക്ക് ശേഷം ഇളവ് നൽകും.

അടുത്തിടെ ക്വീൻസ്‌ലൻഡിൽ നടന്ന വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഇറാനിയൻ ടീമിലെ അംഗങ്ങൾ ഓസ്‌ട്രേലിയയിൽ അഭയം തേടിയ സംഭവം വലിയ ചർച്ചയായിരുന്നു.

അതേസമയം, സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷിതത്വം തേടി എത്തുന്നവർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കുന്ന ക്രൂരമായ നടപടിയാണിതെന്ന് അസൈലം സീക്കേഴ്സ് സെന്റർ (Asylum Seekers Centre) വിമർശിച്ചു. എന്നാൽ കുടിയേറ്റ സംവിധാനം സുതാര്യമായി കൊണ്ടുപോകാനാണ് ഈ തീരുമാനമെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് പറഞ്ഞു.

War backfires: Visitors from Iran banned from entering Australia for six months

More Stories from this section

family-dental
witywide