അമേരിക്ക-ഇസ്രയേൽ- ഇറാൻ-പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പ്രവാസി മലയാളികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു

അമേരിക്കയും ഇസ്രയേലും ചേർന്നുള്ള സംയുക്ത ആക്രമണവും ഇറാന്‍റെ തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെങ്ങും യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസി കേരളീയരുടെ സുരക്ഷ ഉറപ്പാക്കാൻ നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി. സംഘർഷ മേഖലയിലുള്ള മലയാളി പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സഹായത്തിനായി നോർക്കയുടെ ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

സഹായം ആവശ്യമായവർക്ക് ഇന്ത്യയിൽ നിന്ന് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലും, വിദേശത്തുനിന്ന് +91-8802012345 എന്ന നമ്പറിൽ മിസ്ഡ് കോൾ അടിച്ചും രജിസ്റ്റർ ചെയ്യാം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്താനും ഹെൽപ്പ് ഡെസ്ക് സജ്ജമാണ്.

West Asia Conflict NORKA Opens Help Desk for Keralites on CM Pinarayi Direction

More Stories from this section

family-dental
witywide