പശ്ചിമേഷ്യ സംഘര്‍ഷം; കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട് സൗദി അറേബ്യയിലേക്കുള്ള കപ്പൽ

അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തെ തുടർന്ന് ഇറാൻ്റെ തിരിച്ചടിയിൽ പശ്ചിമേഷ്യൻ മേഖലയിൽ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന കപ്പൽ കൊല്ലം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. ഹോങ്കോങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോര്‍ സപ്ലൈ വെസൽ ആണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്.

സംഘർഷത്തെ തുടർന്ന് സൗദി അറേബ്യൻ തീരത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പൽ അധികൃതര്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. യാത്രാ പ്രതിസന്ധി ഉണ്ടായതോടെ ചെറു ഓഫ് ഷോര്‍ സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്ക് കപ്പൽ അല്ലെന്നും അധികൃതര്‍ അറിയിച്ചു. കപ്പലിൽ 12 ജീവനക്കാരാണ് ഉള്ളത്.

West Asia conflict; Ship bound for Saudi Arabia anchors at Kollam port

More Stories from this section

family-dental
witywide