പശ്ചിമേഷ്യൻ പ്രതിസന്ധി: ഗാർഹിക എൽപിജി ഉൽപാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര നിർദ്ദേശം; വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം വരുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും എണ്ണ ഇറക്കുമതിയിലെ തടസ്സങ്ങളും കണക്കിലെടുത്ത് രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക (LPG) വിതരണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ ആരംഭിച്ചു. ഗാർഹിക സിലിണ്ടറുകളുടെ ഉൽപാദനം വർദ്ധിപ്പിക്കാനും വിതരണത്തിൽ മുൻഗണന നൽകാനും പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകി.

ഇന്ധന വിതരണത്തിലെ തടസ്സങ്ങൾ പരിഗണിച്ച്, റിഫൈനറികൾ എൽപിജി ഉൽപാദനം കൂട്ടി അത് ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവെക്കണം. സിലിണ്ടറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഒഴിവാക്കാൻ ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ അടുത്തതിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കി. കൂടാതെ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ വാണിജ്യ മേഖലകളിലെ വിതരണത്തെക്കുറിച്ച് പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.

അതേസമയം, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തടസ്സമില്ലാതെ വിതരണം തുടരും. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ നിലവിൽ നേരിടുന്ന പ്രതിസന്ധി ഹോട്ടൽ വ്യവസായത്തെ ബാധിച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (FHRAI) കേന്ദ്രമന്ത്രിയെ അറിയിച്ചു. സിലിണ്ടർ വിതരണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും പലയിടത്തും വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതായി റെസ്റ്റോറന്റ് അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു.

West Asia crisis: Centre proposes to increase domestic LPG production; restrictions on commercial cylinders to be imposed

More Stories from this section

family-dental
witywide