അപ്രതീക്ഷിതം! ബംഗാൾ ഗവർണർ സിവി ആനന്ദബോസ് രാജിവെച്ചു, ഞ‌െട്ടിച്ചെന്ന് മമത; പുതിയ ഗവർണറായി ആർഎൻ രവി എത്തും

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് സ്ഥാനമൊഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അപ്രതീക്ഷിതമായാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. 2022 നവംബർ മുതൽ സംസ്ഥാന ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം, മൂന്നര വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് പടിയിറങ്ങുന്നത്. ഗവർണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടാണ് രാജിയെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചു. കോട്ടയം മണ്ണാനം സ്വദേശിയായ സി.വി. ആനന്ദബോസ് റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും പ്രശസ്ത എഴുത്തുകാരനുമാണ്.

മമത ബാനർജി സർക്കാരുമായി നിരന്തരമായ രാഷ്ട്രീയ പോരാട്ടങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഈ രാജി എന്നത് ശ്രദ്ധേയമാണ്. ഗവർണറെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചതാണെന്നും സംഭവത്തിൽ ഞെട്ടലുണ്ടെന്നും മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. നിലവിലെ തമിഴ്‌നാട് ഗവർണറായ ആർ.എൻ. രവിയെ പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജിക്കത്തിൽ ആനന്ദബോസ് പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.

West Bengal Governor CV Ananda Bose Resigns; RN Ravi to Take Charge as New Governor

More Stories from this section

family-dental
witywide