ഇന്ത്യ–യുഎസ് വ്യാപാര കരാറിൽ വെനിസ്വേല എണ്ണയ്ക്ക് എന്ത് പങ്ക്? ഡെൽസി റോഡ്രിഗസുമായി മോദി നടത്തിയ ഫോൺ സംഭാഷണം നിർണായകമായ നയതന്ത്ര നീക്കമായി വിലയിരുത്തൽ

ഇന്ത്യ–അമേരിക്ക വ്യാപാര കരാർ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോൺ സംഭാഷണം നിർണായകമായ നയതന്ത്ര നീക്കമായി വിദഗ്ധർ ഇപ്പോൾ വിലയിരുത്തപ്പെടുന്നു. റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളൽ നേരിട്ടിരുന്ന പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. കഴിഞ്ഞ ഒരു വർഷമായി, ഉയർന്ന അമേരിക്കൻ താരിഫുകളും റഷ്യയിൽ നിന്ന് ഇന്ത്യ നടത്തുന്ന എണ്ണ ഇറക്കുമതിയും ഇന്ത്യ–യുഎസ് ബന്ധത്തിൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങൽ കുറയ്ക്കുകയാണെങ്കിൽ മാത്രമേ താരിഫ് ഇളവ് നൽകൂവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലതവണ വ്യക്തമാക്കിയിരുന്നു.

റഷ്യയ്ക്ക് പകരം യുഎസിലും വെനിസ്വേലയിലും നിന്ന് എണ്ണ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ സാഹചര്യത്തിലാണ് ഊർജം, വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ സാങ്കേതികവിദ്യ, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുനേതാക്കളും ധാരണയിലെത്തി. ‘മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് മോദിയും റോഡ്രിഗസും ചർച്ച നടത്തിയത്. നയപരമായി ഈ സംഭാഷണം ഏറെ പ്രാധാന്യമുള്ളതായി മാറുകയായിരുന്നു. ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സംഭാഷണമായിരുന്നു ഇത്.

2025-ലാണ് ഇന്ത്യ–യുഎസ് വ്യാപാര തർക്കം രൂക്ഷമായത്. റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് താരിഫ് ഉൾപ്പെടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ നികുതി 50 ശതമാനമായി ഉയർന്നു. യുക്രൈൻ യുദ്ധത്തിന് ശേഷം വിലക്കുറവുള്ള റഷ്യൻ ക്രൂഡ് എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളായിരുന്നു ഇന്ത്യ. ഊർജ സുരക്ഷയ്ക്കും വില നിയന്ത്രണത്തിനുമാണ് ഈ വാങ്ങലെന്ന് ഇന്ത്യ ആവർത്തിച്ച് വിശദീകരിച്ചിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി വ്യാപാര ചർച്ചകളിലെ പ്രധാന തടസ്സമാണെന്ന് ട്രംപ് തുടർച്ചയായി ചൂണ്ടിക്കാട്ടി. 2025 ഒക്ടോബറിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ നിർത്തുമെന്ന് മോദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടെങ്കിലും അന്ന് യാതൊരു കരാറും ഉണ്ടായില്ല.

പുതിയ ഫോൺ സംഭാഷണത്തിന് പിന്നാലെ വ്യാപാര കരാർ പ്രഖ്യാപിച്ച ട്രംപ്, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഉണ്ടായിരുന്ന 50 ശതമാനം താരിഫ് 18 ശതമാനമായി കുറയ്ക്കുമെന്ന് അറിയിച്ചു. റഷ്യൻ എണ്ണയ്ക്ക് പകരം യുഎസിലും വെനിസ്വേലയിലും നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കും സഹായമുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ വാദം.പിന്നീട് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്, റഷ്യൻ എണ്ണ വാങ്ങൽ നിർത്താനുള്ള ഇന്ത്യയുടെ സമ്മതത്തിന്റെ ഭാഗമായി 25 ശതമാനം പിഴ താരിഫ് പൂർണമായി പിൻവലിച്ചുവെന്നതാണ്. ഇതോടെയാണ് അന്തിമ താരിഫ് 18 ശതമാനമായത്.

അതേസമയം, മോദി തന്റെ ഔദ്യോഗിക പ്രതികരണത്തിൽ താരിഫ് കുറവ് സ്വാഗതം ചെയ്തെങ്കിലും റഷ്യൻ എണ്ണയെയോ പകരം വാങ്ങലിനെയോ കുറിച്ച് പരാമർശിച്ചില്ല.ട്രംപ് തന്റെ വ്യാപാര കരാർ പ്രഖ്യാപനത്തിൽ യുഎസിനൊപ്പം വെനിസ്വേലയെയും ഇന്ത്യയുടെ എണ്ണവിതരണത്തിനുള്ള പകരമാർഗമായി വ്യക്തമാക്കിയതാണ് ഈ സംഭാഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്. റഷ്യൻ എണ്ണയോട് സാമ്യമുള്ളതായതിനാൽ ഇന്ത്യൻ റിഫൈനറികൾക്ക് വെനിസ്വേലൻ എണ്ണ അനുയോജ്യമാണെങ്കിലും, വിതരണം പരിമിതമായേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. താരിഫ് ഇളവ് എണ്ണവിതരണവുമായി നേരിട്ട് ബന്ധിപ്പിച്ച സാഹചര്യത്തിൽ, വെനിസ്വേലയുമായി ഊർജ സഹകരണം ലക്ഷ്യമിട്ടുള്ള മോദിയുടെ ഇടപെടൽ ഇന്ത്യ–യുഎസ് വ്യാപാരബന്ധത്തിലെ പുതിയ വഴിത്തിരിവിന് അടിത്തറയിട്ട നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

What role does Venezuelan oil play in the India-US trade deal? Modi’s phone call with Delcy Rodriguez considered a crucial diplomatic move

More Stories from this section

family-dental
witywide