തെറ്റ് കണ്ടപ്പോൾ ഉടൻ നിർത്തിവയ്ക്കാൻ നിർദേശിച്ചു’, തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടി പി രാമകൃഷ്ണൻ

പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ. സ്ഥാനാർഥിയുടെയോ, മുന്നണിയുടെയോ അറിവോടെ അല്ല അനൗൺസ്മെന്റ് എന്നും തെറ്റ് കണ്ടപ്പോൾ ഉടൻ അനൗൺസ്‌മെന്റ് നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നുവെന്നും ടി പി രാമകൃഷ്ണൻ വരണാധികാരിയ്ക്ക് മറുപടി നൽകി. മതവിദ്വേഷ പ്രചരണം എൽഡിഎഫ് നയം അല്ല പെരുമാറ്റ ചട്ടലംഘനം നടത്തിയില്ലെന്നും നൽകിയ മറുപടിയിൽ പറയുന്നു.

അതേസമയം, യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ മതം പറഞ്ഞ് വോട്ടുതേടിയെന്ന എൽഡിഎഫ് പരാതിയിൽ ഇന്ന് വിശദീകരണം നൽകും. സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന മൂന്ന് വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.

ഖൗമിലെ കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാർ വീടുകളിൽ കയറി പറയുന്നു എന്നതായിരുന്നു അനൗൺസ്മെന്റിലെ ഉള്ളടക്കം എന്നതായിരുന്നു യുഡിഫ് ആരോപണം. റെക്കോർഡ് ചെയ്ത അനൗൺസ്മെന്റ് കൃത്യമായ ആസൂത്രണത്തോടെ ഉള്ളതാണെന്നാണ് യുഡിഎഫിന്റെ ആരോപണം.

‘When I saw the mistake, I immediately ordered it to be stopped,’ TP Ramakrishnan replied to the Election Commission

More Stories from this section

family-dental
witywide